ഞാനും എന്റെ സിനിമകളും വലിയ പ്രതിസന്ധിയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്

മറ്റുള്ള താരങ്ങളെ അസൂയപ്പെടുത്തും വിധം കരിയറിൽ വളർന്ന താരമാണ് ദിലീപ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് ആണ് ദിലീപ് മലയാള സിനിമയിൽ ജനപ്രീയ നായകൻ എന്ന വിശേഷണം നേടിയെടുത്തത്. നൂറിലധികം ചിത്രങ്ങളളിൽ ആണ് ദിലീപ് ഇതിനോടകം അഭിനയിച്ചത്. ആദ്യം സഹ നടന്റെ വേഷത്തിൽ കൂടി എത്തിയ താരം പിന്നീട് നായകനായി മാറുകയായിരുന്നു.ദിലീപിന്റേതായി പുറത്തിറങ്ങിയ പല ചിത്രങ്ങളും ഇന്നും പ്രേഷകരുടെ ഇഷ്ട്ട ചിത്രങ്ങളുടെ ലിസ്റ്റിൽ മുൻപന്തിയിൽ തന്നെ സ്ഥാനം നേടിയിട്ടുണ്ട്. പറക്കും തളിക, കല്യാണരാമൻ, പഞ്ചാബി ഹൗസ് തുടങ്ങിയ ചിത്രങ്ങൾ എല്ലാം അതിനു ഉദാഹരണമാണ്. വളരെ പെട്ടന്ന് തന്നെ പ്രേക്ഷകരെ കയ്യിലെടുക്കാൻ കഴിവുള്ള താരം നിരവധി കുടുംബ പ്രേക്ഷകരെ ആണ് ഇതിനോടകം സ്വന്തമാക്കിയത്.

എന്നാൽ വ്യക്തി ജീവിതത്തിൽ ഉണ്ടായ ചില വിവാദങ്ങളും വിമര്ശനങ്ങളുമെല്ലാം ദിലീപിന്റെ കരിയറിനെ വളരെ മോശമായ രീതിയിൽ ബാധിച്ചിരിക്കുകയാണ്. വർഷങ്ങൾ ഇരിക്കുമ്പോൾ ആണ് ഇപ്പോൾ ഒരു ദിലീപ് ചിത്രം പുറത്തിറങ്ങുന്നത്. ഇപ്പോഴിതാ ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം വോയിസ് ഓഫ് സത്യനാഥൻ പുറത്തിറങ്ങുകയാണ്. ഈ അവസരത്തിൽ താരം പറഞ്ഞ ചില കാര്യങ്ങൾ ആണ് പ്രേക്ഷകാരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. കുറച്ച് വർഷങ്ങളായി ഞാനും എന്റെ സിനിമകളും പല തരത്തിൽ ഉള്ള പ്രതിസന്ധികൾ ആണ് തരണം ചെയ്തുകൊണ്ടിരിക്കുന്നത്. എന്നെയും എന്റെ സിനിമകളെയും തകർക്കാൻ ഒരുപാട് പേരാണുള്ളത്. എനിക്ക് പി ആർ വർക്ക് കുറവാണ് എന്നത് തന്നെയാണ് ഇതിന്റെ കാരണം.

ഞാൻ ജോലി ചെയ്തു ജീവിക്കരുത്, എന്റെ സിനിമകൾ ഇറങ്ങേരുതെന്ന് ആഗ്രഹിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്. എന്റെ സിനിമകളെ കുറ്റം പറയാനും അധിക്ഷേപിക്കാനും ഒരുപാട് ആളുകൾ ആണുള്ളത്. ഇനി ഈ സിനിമയുടെ ഗതി എന്താണെന്ന് കണ്ടറിയണം. നല്ല സിനിമകൾ ചെയ്താൽ ആളുകൾ തിയേറ്ററിൽ വരുമെന്നതിന് ഉള്ള ഉദാഹരണമാണ് 2018. ഞാൻ ഉൾപ്പെടെ ഉള്ള സിനിമാക്കാർക്ക് ഉത്തരവാദിത്വം ഉണ്ട് ജനങ്ങൾക്ക് നല്ല സിനിമ നൽകാൻ. അധിക്ഷേപിച്ചാലും കുറ്റം പറഞ്ഞാലും എനിക്ക് വരാതിരിക്കാൻ കഴിയില്ലല്ലോ, എന്നെ സ്നേഹിക്കുന്ന കുറച്ച് പേരുണ്ട്. അവർക്ക് വേണ്ടി എനിക്ക് വന്നേ പറ്റു. കുറച്ച് സപ്പോർട്ട് ആണ് ഇനിക്ക് ഇപ്പോൾ ലാവശ്യം. അതിനാണ് നിങ്ങളോട് ഒക്കെ വരാൻ പറഞ്ഞത് എന്നുമാണ് ദിലീപ് പറയുന്നത്.