ജാസ്മിൻ ഗബ്രിയുമായി അടിച്ച് പിരിഞ്ഞിട്ടില്ല; തായ്‌ലൻഡ് നീലതടാകത്തിൽ ​​ഗബ്രിക്കൊപ്പം ജാസ്മിനും

ജാസ്മിൻ ജാഫറിനെ അറിയാത്ത മലയാളികൾ വളരെ ചുരുക്കമായിരിക്കും. അതുപോലെ തന്നെ ഗബ്രി ജോസിനെ അറിയാത്തവരും കുറവാണ്. രണ്ടുപേരും ഇപ്പോൾ ഒരു ഇന്റർനാഷണൽ ട്രിപ്പിലാണ്. തായ്ലന്റിലാണ് ഇരുവരും അവധി ആഘോഷിക്കാൻ പോയിരിക്കുന്നത്. ബിഗ്‌ബോസ് ഹൗസിൽ വന്നശേഷമാണ് ഇരുവരും പരിചയപ്പെടുന്നതും സൗഹൃദത്തിലാകുന്നതും. തുടക്കത്തിൽ സൗഹൃദമെന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു ഇരുവരുടെയും ബന്ധം. ഗബ്രിയുടെ ഫോട്ടോ നോക്കി സംസാരിക്കുമ്പോൾ ആളുകൾ തനിക്ക് ഭ്രാന്താണ് എന്ന് വിചാരിക്കും. പക്ഷേ തനിക്കെ അറിയുള്ളൂ അതിന്റെ ആശ്വാസം എന്താണ് എന്ന്. തനിക്ക് അവനോട് പ്രേമം എന്നൊരു സാധനം ഇല്ല. അവൻ പോയപ്പോൾ തന്റെ ഡിപ്പന്റൻസി പോയി. പക്ഷേ അതിന്റെ ലിമിറ്റ് തങ്ങളുടെ കയ്യിൽ നിന്നും പോയി എന്നാണ് ഗബ്രി ഔട്ട് ആയതിനു ശേഷം ബിഗ്‌ബോസ് ഹൗസിൽ വെച്ച് ജാസ്മിൻ പറഞ്ഞത്. എന്നാൽ പക്ഷെ ഇരുവരുടെയും ഈയൊരു കടുത്ത സൗഹൃദം ​ഗെയിമിലുള്ള രണ്ടുപേരുടെയും നിലനിൽപ്പിനെ വല്ലാതെ ബാധിച്ചിരുന്നു.

ഇരുവരുടെയും സൗഹൃദം കണ്ടന്റിന് വേണ്ടിയുള്ള സിറ്റുവേഷൻഷിപ്പാണെന്നാണ് പ്രേക്ഷകരും കരുതിയിരുന്നത്. ഷോയ്ക്കുശേഷം ആ ബന്ധത്തിന് ആയുസുണ്ടാകില്ലെന്നും ഭൂരിഭാ​ഗം പ്രേക്ഷകരും വിധിയെഴുതിയിരുന്നു. എന്നാൽ പക്ഷെ ഹൗസിലായിരുന്നപ്പോൾ ഉള്ളതിനേക്കാൾ സ്ട്രാങ്ങായ സൗഹൃദമാണ് ഷോയ്ക്കുശേഷം ​ഗബ്രിയും ജാസ്മിനും തമ്മിലുള്ളത്.അതേസമയം ഇപ്പോൾ ഇരുവരും ഒരു ഇന്റർനാഷണൽ ട്രിപ്പിലാണ്. തായ്ലന്റിലാണ് ഇരുവരുടെയും അവധി ആഘോഷം. ജാസ്മിന്റെ ആദ്യത്തെ ഇന്റർനാഷണൽ ട്രിപ്പാണ്.യാത്രയ്ക്കായി പെട്ടി പാക്ക് ചെയ്യുന്ന വ്ലോ​ഗ് ജാസ്മിൻ യുട്യൂബ് ചാനലിൽ പങ്കിട്ടിരുന്നു. പക്ഷെ ഒപ്പം ​ഗബ്രിയുണ്ടോ എന്ന ചോദ്യങ്ങൾക്കൊന്നും ജാസ്മിൻ മറുപടി പറഞ്ഞിരുന്നില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ട്രിപ്പിനുള്ള സാധനങ്ങളും വസ്ത്രങ്ങളും പർച്ചേസ് ചെയ്യുന്ന തിരക്കിലായിരുന്നു ജാസ്മിൻ. ഫ്ലൈറ്റിന് മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് പെട്ടി പാക്ക് ചെയ്യാൻ ജാസ്മിൻ ആരംഭിച്ചത്.

ട്രിപ്പ് കഴിഞ്ഞ് തിരികെ വരുമ്പോൾ സുഹൃത്തുക്കൾക്കും കുടുംബത്തിനും നിരവധി സമ്മാനങ്ങൾ വാങ്ങാൻ പ്ലാനിട്ടിരിക്കുന്നതിനെ കുറിച്ചെല്ലാം വ്ലോ​ഗിൽ ജാസ്മിൻ പറഞ്ഞിരുന്നു. എവിടേയും ​ഗബ്രിയെ കുറിച്ച് ജാസ്മിൻ പറയാതിരുന്നതുകൊണ്ട് തന്നെ ഇരുവരും തെറ്റിപ്പിരിഞ്ഞുവെന്ന തരത്തിലും റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഇത്തരം വാർത്തകൾ ഇരുവരുടെയും സൗഹൃദം ഇഷ്ടപ്പെടുന്നവർക്കും വേദനയുണ്ടാക്കിയിരുന്നു. ​എന്നാൽ ജബ്രി കോമ്പോ വേർപിരിഞ്ഞിട്ടില്ല. ​ഗബ്രിക്കൊപ്പമാണ് ജാസ്മിന്റെ തായ്ലന്റ് അവധി ആഘോഷം. ആദ്യ ചിത്രങ്ങൾ ഇരുവരുടെയും സോഷ്യൽമീഡിയ പേജുകളിലൂടെ പുറത്ത് വന്നിട്ടുണ്ട്. ഒരു ട്രാവൽ കമ്പനിയുമായി ചേർന്നാണ് ഇരുവരും തായ്ലന്റ് ട്രിപ്പ് നടത്തിയിരിക്കുന്നത്. നീലതടാകത്തിൽ ​​ഗബ്രിക്കൊപ്പം ഇരിക്കുന്ന ജാസ്മിന്റെ ഫോട്ടോ വൈറലാണ്. പിങ്കും വൈറ്റും നിറത്തിലുള്ള ഷോർട്ട് കോഡ് സെറ്റ് ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് ജാസ്മിൻ ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മൾട്ടി കളർ ഫ്രീ സൈസ് ഷർട്ടും തൊപ്പിയും അണിഞ്ഞ് ഹോളിഡെ വൈബ് ലുക്കിലാണ് ​ഗബ്രി. തായ്ലന്റിലെ ടൈ​ഗർ പാർക്ക് ഇരുവരും സന്ദർശിച്ച വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. ​ഗബ്രിക്കൊപ്പം കൂടിയശേഷമാണ് ജാസ്മിൻ യാത്രകൾ ചെയ്ത് തുടങ്ങിയത്. മേഘാലയ, ജയ്പൂർ എന്നിവിടങ്ങളിലേക്കായിരുന്നു മുമ്പ് ഇരുവരും യാത്ര പോയത്. ഗബ്രിയുടെ തായ്ലന്റ് യാത്രയുടെ വ്ലോ​ഗുകൾ കാണാനാണ് ആരാധകരും കാത്തിരിക്കുന്നത്.