തെന്നിന്ത്യൻ സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ ആയി തിളങ്ങി നിൽക്കുകയാണ് താരസുന്ദരി നയൻതാര. നായകന്മാർ ഇല്ലാതെ പോലും ചിത്രങ്ങൾ സൂപ്പർഹിറ്റ് ആക്കിമാറ്റാൻ താരത്തിന് കഴിഞ്ഞു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ആരാധകരുടെ മനസ്സ് കീഴടക്കുവാൻ നയന്‍ കഴിഞ്ഞു, മലയാളത്തിൽ തുടക്കം കുറിച്ച നയൻതാര ഇപ്പോൾ തമിഴകത്ത് അരങ്ങു വാഴുകയാണ്. സിനിമയില്‍ തിളങ്ങി നിന്നതിനൊപ്പം ചില പ്രണയബന്ധങ്ങള്‍ നയന്‍താരയെ വാര്‍ത്തകളില്‍ നിറച്ചിരുന്നു. അതിലൊന്ന് നടനും നര്‍ത്തകനുമായ പ്രഭുദേവയുമായിട്ടുള്ള ബന്ധമായിരുന്നു. പ്രഭുദേവയെ വിവാഹം കഴിക്കുന്നതിനായി ക്രിസ്ത്യൻ മതവിശ്വാസിയായിരുന്ന നയൻതാര ഹിന്ദുമതം സ്വീകരിക്കുകയും ഡയാന കുര്യൻ എന്ന തന്റെ പേര് മാറ്റി താൻ അറിയപ്പെട്ടിരുന്ന നയൻതാര എന്ന പേര് ഔദ്യോഗികമായി സ്വീകരിക്കുകയും ചെയ്തിരുന്നു. ഞങ്ങളുടേത് പൂർണ്ണമായും പരിശുദ്ധമായ പ്രണയം ആണെന്ന് ഇരുവരും അന്ന് പറഞ്ഞിരുന്നു.
ആദ്യ ഭാര്യയുമായി വിവാഹ ബന്ധം വേർപിരിഞ്ഞ പ്രഭുദേവ നയൻതാരയെ വിവാഹം കഴിക്കാൻ പോകുന്നുവെന്ന് ആരാധകർ കരുതിയിരുന്നപ്പോൾ ആണ് ഇരുവരും പ്രണയം അവസാനിപ്പിച്ച് വേർപിരിഞ്ഞെന്ന വാർത്ത പുറത്ത് വന്നത്. ആരാധകർ ആദ്യം ഈ വാർത്ത വിശ്വസിച്ചില്ലെങ്കിലും തങ്ങൾ വേർപിരിഞ്ഞുവെന്നു ഇരുവരും പിന്നീട് വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ പ്രഭുദേവയുടെ ഭാര്യ നയൻതാരയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് വീണ്ടും ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്.
ഒരിക്കലും എന്റെ ഭർത്താവ് മനസ്സോടെ ഇങ്ങനെ ഒരു തെറ്റ് ചെയ്യില്ല എന്ന് എനിക്ക് ഉറപ്പാണ്, നയൻതാര കാണിച്ച ഏതോ ബ്ളാക്ക് മാജിക്കിൽ കൂടിയാണ് അദ്ദേഹം ഇങ്ങനെ ഒക്കെ ചെയ്യുന്നത് എന്നും ചീത്ത സ്ത്രീകളുടെ സ്വഭാവം ആണ് നയന്‍താരയുടേത് എന്നും മറ്റൊരു സ്ത്രീയുടെ ഭർത്താവിനെ നിയമപരമായി അല്ലാതെ നയൻതാര തട്ടിയെടുക്കുകയായിരുന്നു എന്നും പ്രഭുദേവയുടെ മുൻ ഭാര്യ റംലത്ത് ലത പറഞ്ഞത്. അദ്ദേഹത്തിന് എന്നോടും കുടുംബത്തിനോടും വളരെ സ്നേഹം ആയിരുന്നു. ഞങ്ങൾക്ക് വേണ്ടി ഒരു പുതിയ വീട് തന്നെ അദ്ദേഹം വാങ്ങിച്ചിരുന്ന്. എന്നാൽ എപ്പോഴോ അതെല്ലാം തകിടം മറിയുകയായിരുന്നു എന്നും റംലത്ത് പറഞ്ഞു. എന്റെ കണ്ണില്‍ നയന്‍താരയെ കണ്ടാല്‍ കാണുന്ന ഇടത്ത് വച്ച് ഞാന്‍ തല്ലും. ഒരു മോശം സ്ത്രീ എങ്ങിനെയായിരിയ്ക്കണം എന്നതിന് ഉത്തമ ഉദാഹരണമാണ് അവള് എന്നുമാണ് അഭിമുഖത്തിൽ പ്രഭുദേവയുടെ ഭാര്യ ക്ഷുഭിത ആയി നയൻതാരയെ കുറിച്ച് പറഞ്ഞത്.