കൂടെയുള്ള പങ്കാളി തന്നെ പറ്റിച്ചുവെന്നറിഞ്ഞപ്പോൾ വെടിവെച്ചുകൊല്ലണമെന്നു തോന്നി! അയാൾ മനപ്പൂർവം എന്നെ ഒഴിവാക്കി, കാമുകനെ കുറിച്ച് ആര്യ 

മിനി സ്ക്രീനിലും, ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിന്ന നടിയാണ് ആര്യ ബാബു, ഇപ്പോൾ തന്നെ ചതിച്ച കാമുകനെ കുറിച്ചും അന്നത്തെ മാനസികാവസ്ഥയെ കുറിച്ചും തുറന്നു പറയുകയാണ് ആര്യ. അയാൾ എന്നെ മനപ്പൂർവം ഒഴിവാക്കാൻ വേണ്ടിയായിരുന്നു…

മിനി സ്ക്രീനിലും, ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിന്ന നടിയാണ് ആര്യ ബാബു, ഇപ്പോൾ തന്നെ ചതിച്ച കാമുകനെ കുറിച്ചും അന്നത്തെ മാനസികാവസ്ഥയെ കുറിച്ചും തുറന്നു പറയുകയാണ് ആര്യ. അയാൾ എന്നെ മനപ്പൂർവം ഒഴിവാക്കാൻ വേണ്ടിയായിരുന്നു ബിഗ് ബോസ്സിലേക്ക് അയച്ചത്, കാരണം ആ സമയത്തു എന്റെ അച്ഛന്റെ മരണവും,പിന്നെ കുഞ്ഞിന്റെ കാര്യവും കൊണ്ട് എനിക്ക് ബിഗ് ബോസ്സിലേക്ക് പോകാൻ കുറച്ചു മടി ഉണ്ടായിരുന്നു, എന്നാൽ ജാൻ നിർബന്ധിച്ചാണ് താൻ ബിഗ് ബോസ്സിലേക്ക് പോയത്

അവിടെ  എത്തിയാൽ പിന്നെ പുറംലോകവുമായി യാതൊരു കണക്ഷനുമില്ലല്ലോ, ഈ സമയം അയാൾ എന്നിൽ നിന്നും അകലാനുള്ള ശ്രമം ആയിരുന്നു നടത്തിയത്. അതൊരു ഉറപ്പല്ല എങ്കിലും അതായിരിക്കും സത്യം, താൻ ബിഗ്‌ബോസിന്‌ വെളിയിൽ വന്നപ്പോൾ അയാൾ ഫോൺ വിളിച്ചാൽ എടുക്കില്ലായിരുന്നു. അവിടെ നിന്നിറങ്ങിയിട്ട് ഞാൻ ആദ്യം അയാളെയാണ് വിളിക്കുന്നത്, എന്റെ കുഞ്ഞിനെ പോലുമല്ലാ, പക്ഷെ അയാൾ ഫോൺ എടുത്തില്ല, എന്റെ കൈയിൽ അയാളുടെ ആ നമ്പർ മാത്രമേ ഉണ്ടായിരുന്നുള്ളു

പിറ്റേ ദിവസം  എനിക്കൊരു കാൾ വന്നു അതയാൾ ആയിരുന്നു എന്നാൽ തന്റെ പഴയ ജാൻ അല്ലായിരുന്നു സ്നേഹമോ ഒന്നുമില്ലായിരുന്നു ആ സംസാരത്തിന്, ഞാൻ പറഞ്ഞു ജാൻ ഇന്നലെ മുതൽ വിളിക്കുകയാണ്, അപ്പോൾ അയാൾ പറഞ്ഞു ഞാൻ ഉറങ്ങുവായിരുന്നു അതാണ് എടുക്കാഞ്ഞത്എന്ന്, എന്നാൽ ബിഗ്‌ബോസിൽ പങ്കെടുക്കാൻ ചെന്നപ്പോൾ ഫോൺ കൈമാറുന്നതിന് മുൻപ് അയാളെ ഞാൻ വിളിച്ചു അന്ന് കുഴപ്പമുന്നുമില്ലായിരുന്നു പിന്നെ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. സത്യത്തിൽ അയാൾ മറ്റൊരു ബന്ധത്തിൽ ആണെന്നറിഞ്ഞപ്പോൾ  രണ്ടിനെയും വെടിവെച്ചു കൊല്ലാൻ ആണ് തോന്നിയത്. ഇന്നും അതാണെന്റെ അവസ്ഥ, അവർക്കെന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന വ്യക്തി ഞാൻ ആയിരിക്കും ആര്യ പറയുന്നു