അനുമോളോട് വിവാഹാഭ്യർത്ഥന നടത്തി അനീഷ്; അനുമോളുടെ മറുപടിക്ക് കട്ട വെയ്റ്റിങ്

ബിഗ് ബോസ് മലയാളം സീസൺ 7 അവസാന ആഴ്ചയിലേക്ക് കടക്കുകയാണ്. ഗ്രാൻഡ് ഫിനാലെയിലേക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ അനുമോളോട് വിവാഹാഭ്യർത്ഥന നടത്തിയിരിക്കുകയാണ് അനീഷ്.

പൊതുവെ ഒരു സോഷ്യൽ മീഡിയയിൽ അനുമോൾ – അനീഷ് കോംബോ പ്രചരിക്കുന്നതിനിടെ കഴിഞ്ഞ ആഴ്ചത്തെ എപ്പിസോഡിൽ ലാലേട്ടനും അനീഷിനോട് ഒരു ചെറിയ ക്രഷ് അനുമോളോട് ഉണ്ടോ എന്ന് ചോദിച്ചിരുന്നു … ഇതോടെ വീട്ടിലുള്ളവർ ഇരുവരെയും ചേർത്ത് പറയാനും തുടങ്ങിയിരുന്നു . ഒരു പരിധിവരെ ഇരുവരും അത് ആസ്വദിച്ചു .

എന്നാൽ ഇന്ന് രാവിലെ അനുമോൾ പോലും ഈ ഒരു ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല . രാവിലെ പുറത്തിരുന്നു ഇരുവരും സംസാരിക്കുന്നതിനിടെ ‘എന്നെ പറ്റി എന്താണ് അനുമോളുടെ അഭിപ്രായം എന്ന് അനീഷ് ആദ്യം അനുമോളോട് ചോദിക്കുന്നു. ഇതിന് മറുപടിയായി, ‘ആദ്യം വന്ന സമയത്ത് എനിക്ക് താല്പര്യം ഉണ്ടായിരുന്നില്ല, പിന്നെ ഇപ്പൊ ആർക്കും ഇഷ്ടപ്പെടുന്ന ഒരാളാണ്.’ എന്നാണ് അനുമോൾ പറയുന്നത്.

‘അങ്ങനെയാണെങ്കിൽ നമുക്ക് വിവാഹം കഴിച്ചാലോ’ എന്ന അനീഷും ചോദിക്കുന്നുണ്ട്. ചിരിച്ചുകൊണ്ട് ‘അമ്മേ’ എന്നൊരു ഞെട്ടൽ മാത്രമാണ് അനുമോളുടെ ആദ്യ പ്രതികരണം. ഇരുവരുടെയും സംഭാഷണത്തിന്റെ പ്രോമോ വീഡിയോയാണ് ബിഗ് ബോസ് പുറത്തുവിട്ടിരിക്കുന്നത്. എന്തായാലും അനുമോൾ എങ്ങനെയാണ് ഇതിനോട് പ്രതികരിക്കാൻ പോകുന്നത് എന്നാണ് പ്രേക്ഷകർ ചർച്ച ചെയ്യുന്നത്. അനീഷിന്റെ ഗെയിം ആണ് ഇതെന്നും നിരവധി പേര് അഭിപ്രായപ്പെടുന്നുണ്ട്. അതല്ല ശെരിക്കുമുള്ള പ്രൊപോസൽ ആണെന്ന് വാദിക്കുന്നവരുമുണ്ട്. എന്നാൽ അനുമോൾക്ക് തമാശയായി തുടങ്ങിയ കാര്യം അമളി ആയോ എന്ന പേടിയിലാണ് .