കൊക്കെയ്‌ൻ കേസിൽ നടൻ ഷൈൻ ടോം ചാക്കോ കുറ്റവിമുക്തൻ

കൊച്ചി കടവന്ത്രയിലെ ഫ്ളാറ്റില്‍ നടത്തിയ റെയ്ഡിലാണ് നടന്‍ ഷൈന്‍ ടോം ചാക്കോയെയും , മോഡലുകളും പിടികൂടുന്നത്

കൊക്കെയ്‌ൻ കേസിൽ നടൻ ഷൈൻ ടോം ചാക്കോ കുറ്റവിമുക്തൻ, ഈ കേസിൽ നടന് ഉള്‍പ്പെടെ കേസിലെ എല്ലാ പ്രതികളെയും എറണാകുളം സെഷന്‍സ് കോടതി വെറുതെവിട്ടു. കൊച്ചി കടവന്ത്രയിലെ ഫ്ളാറ്റില്‍ നടത്തിയ റെയ്ഡിലാണ് നടന്‍ ഷൈന്‍ ടോം ചാക്കോയെയും , മോഡലുകളും പിടികൂടുന്നത്. 2015 ജനുവരി 30ന് ആയിരുന്നു ഈ സംഭവം. ഈ കേസിൽ എട്ട് പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ഇവരില്‍ ഒരാള്‍ ഒഴികെ എല്ലാവരും വിചാരണ നേരിട്ടിരുന്നു. തുടര്‍ന്ന്, മുഴുവന്‍ പ്രതികളേയും കോടതി കുറ്റവിമുക്തരാക്കി.

2018 ഒക്ടോബറിലായിരുന്നു അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചത്, നടനെ വേണ്ടി അഭിഭാഷകന്‍ രാമന്‍ പിള്ള കോടതിയില്‍ ഹാജരായി, അതേസമയം ഇത് കേരളത്തിലെ ആദ്യത്തെ കൊക്കെയ്ന്‍ കേസായിരുന്നു എന്ന് പറയുന്നുണ്ട്. ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ രാത്രി പന്ത്രണ്ട് മണിക്ക് നടത്തിയ റെയ്ഡില്‍ ഷൈന്‍ ടോം ചാക്കോയും ,മോഡലുകളായ രേഷ്മ രംഗസ്വാമി, ബ്ലെസി സില്‍വസ്റ്റര്‍, ടിന്‍സ് ബാബു, സ്നേഹ ബാബു എന്നിവരും പിടിയിലാക്കുകയായിരുന്നു.

ഇവരെ അറസ്റ്റ് ചെയുമ്പോൾ  ഇവര്‍ മയക്ക് മരുന്ന് ഉപയോഗിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.എന്നാൽ  കാക്കനാട്ടെ ഫോറന്‍സിക് ലാബില്‍ ആയിരുന്നു ഇവരുടെ രക്ത സാമ്പിളുകള്‍ ആദ്യം പരിശോധനയ്ക്കായി അയച്ചിരുന്നത്. എന്നാല്‍ ലാബിലെ പരിശോധനയില്‍ കൊക്കെയ്‌ന്റെ സാന്നിധ്യം കണ്ടെത്താനായില്ല