വിനായകൻ ആദ്യം കാണുമ്പോൾ പറഞ്ഞത് നിന്റെ അച്ഛനില്ലേ അയാൾ മാത്രമേ എന്നെ കൂടെ നിർത്തിയിട്ടുള്ളൂവെന്ന്! ഇതേ ആൾതന്നെയാണ് ഇപ്പോൾ അച്ഛനെതിരെ പറയുന്നതും, പ്രതികരണവുമായി ചന്ദു സലിംകുമാർ

നടൻ വിനായകന്റെ വിവാദ പോസ്റ്റിൽ പ്രതികരിച്ച് സലിംകുമാറിന്റെ മകനും നടനുമായ ചന്തു സലിംകുമാർ. അനുഭവിക്കുന്നവർക്കേ അതിന്റെ ദൂഷ്യഫലങ്ങൾ അറിയാനും പറഞ്ഞു മനസ്സിലാക്കാനും പറ്റുകയുള്ളൂ.ഡ്രഗ്ഗിനെതിരെ പറയുന്നത് ക്രൈം ആണെന്ന് ഇതുവരെ അറിവില്ല, ഒരു സിനിമാഗ്രൂപ്പിൽ ഇതു സംബന്ധിച്ച് വന്ന ചർച്ചയിൽ ചന്തു അഭിപ്രായപ്പെട്ടു.കഴിഞ്ഞ ദിവസം ആരുടെയും പേര് പരാമര്‍ശിക്കാതെ ലഹരിക്കെതിരെ സംസാരിക്കുന്നവരെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് വിനായകൻ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു, ഈ പോസ്റ്റ് സിനിമാപാരഡൈസോ ഫെയ്സ്ബുക്ക് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തപ്പോൾ അതിന്റെ കമന്റ് സെക്‌ഷനിലാണ് ചന്തു ഇതിനോടുള്ള അഭിപ്രായം രേഖപ്പെടുത്തുന്നത്.

വിനായകൻ എന്നെ ആദ്യം കണ്ടപ്പോൾ എന്നോട് പറഞ്ഞൊരു കാര്യമുണ്ട്. ഈ സീനിയർ നടന്മാരെന്നു പറയണവന്മാരൊക്കെ എന്നെ മാറ്റി നിർത്തുമായിരുന്നൂടാ.. നിന്റെ അച്ഛനില്ലേ…അയാൾ മാത്രമേ എന്നെ കൂടെ നിർത്തിയിട്ടൊള്ളൂ.. അതാണെടാ അയാളുടെ ക്വാളിറ്റി എന്നാണ്. ഇതേ ആള് തന്നെയാണ് ഇതും പറയുന്നത്. ഡ്രഗ് എക്സ്പ്ലോയിറ്റ് ചെയ്യുന്ന ഒരാളെ എത്രത്തോളം അത് ബാധിക്കുന്നുണ്ടെന്ന് മനസ്സിലാക്കണം.

അയാളിതുവരെ പോയിട്ടുള്ള പരിപാടികൾ എല്ലാം ഒന്നില്ലെങ്കിൽ ബോധവൽക്കരണ ക്ലാസുകൾ അല്ലെങ്കിൽ സാമൂഹികസമ്മേളനങ്ങൾ അവിടെയെല്ലാം അയാളെ കേൾക്കാൻ വരുന്നവരോടാണ് അയാൾ സംസാരിക്കുന്നത്. അവിടെയെല്ലാം പോയിരുന്ന്, എന്നെപ്പോലെ എല്ലാവരും കുടിച്ച് ലിവർ സിറോസിസ് വരുത്തി വയ്ക്കൂ എന്ന് പറയാൻ പറ്റില്ലല്ലോ. ഡ്രഗ്സിനെതിരെ പറയുന്നത് ക്രൈം ആണെന്ന് ഇതുവരെ അറിവില്ല. ഇവിടെ ഓരോ ആളുകൾ കാര്യങ്ങൾ മനസ്സിലാക്കി രിച്ചു ജീവിതം പിടിച്ചെടുക്കുവാൻ നോക്കുന്നു.വീട്ടിൽ അമ്മയെയും പെങ്ങളെയും ഒക്കെ ആരെങ്കിലും കമന്റ്‌ അടിച്ചാൽ, കുഴപ്പമില്ല… ഭാഷ ഇച്ചിരി മോശം ആണെന്നെല്ലേ ഉള്ളൂ. പ്രശ്നമാക്കണ്ട എന്ന് പറയുമായിരിക്കും അല്ലേ, ചന്ദു പറയുന്നു.