രാജ്യം വിട്ട് നൽകി അടിയറവ് പറയാത്ത രാജവിനോടും അയാൾ യുദ്ധം പ്രഖ്യാപിച്ചു! പ്രഫഷനൽ ബോക്‌സർ ആയി  ആന്റണി പെപ്പെ,  ‘ദാവീദ്’ ടീസർ  

ആന്റണി പെപ്പയെ നായകനാക്കി സംവിധായകൻ ഗോവിന്ദ് വിഷ്ണു ഒരുക്കിയ പുതിയ ചിത്രമാണ് ‘ദാവീദ്’. ഇപ്പോൾ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ആഷിക്ക് അബു എന്നാണ് പെപ്പെയുടെ കഥാപാത്രത്തിന്റെ പേര്.ഇപ്പോൾ ടീസറും ചർച്ചയായിക്കഴിഞ്ഞു.പ്രഫഷനൽ ബോക്സർ ആയാണ് ചിത്രത്തിൽ പെപ്പെ എത്തുന്നത്. ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബനു ശേഷം ജോൺ ആൻഡ് മേരി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ അച്ചു ബേബി ജോൺ നിർമിക്കുന്ന ചിത്രമാണ് ദാവീദ്.

സെഞ്ച്വറി മാക്‌സ്, ജോണ്‍ ആൻഡ് മേരി പ്രൊഡക്‌ഷന്‍സ്, പനോരമ സ്റ്റുഡിയോസ്, എബി എബ്രഹാം, ടോ ജോസഫ് എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. ഗോവിന്ദ് വിഷ്ണുവും ദീപുരാജീവുമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ ആന്റണി പെപ്പയെ കൂടാതെ വിജയ രാഘവൻ, സൈജു കുറുപ്പ്, കിച്ചു ടെലസ്, ലിജോമോൾ, ജെസ് കുക്കു , അന്നാ രാജൻ തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നു.

കൂടാതെ പുതുമുഖം മുഹമ്മദ് കരാകിക്കൊപ്പം നിരവധി മാര്‍ഷ്യല്‍ ആര്‍ടിസ്റ്റുകളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്, ജസ്റ്റിൻ വർഗീസ് ഈ ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നു.

CDN media