
സ്റ്റേജിലെ ലൈവ് പ്രകടനത്തിനിടെ ആവേശം മൂത്ത് തലയിലൂടെ വെള്ളമൊഴിച്ച പ്രമുഖ ഗായിക വെട്ടിലായി. പാടിക്കൊണ്ടിരിക്കുന്നതിനിടെ ഗായിക വെള്ളമൊഴിച്ചതോടെ മൈക്ക് നനയുകയും പാട്ട് തടസ്സപ്പെടുകയും ചെയ്യുമെന്നാണ് കാണികൾ കരുതിയത്. എന്നാൽ തലയിലൂടെ വെള്ളം ഒഴുകിയിറങ്ങിയിട്ടും മൈക്ക് മാറ്റാതിരുന്നിട്ടും പാട്ടിന് യാതൊരു തടസ്സവുമുണ്ടായില്ല. ഇതോടെയാണ് ഗായിക ശരിക്കും പാടുകയല്ലായിരുന്നുവെന്നും ‘ലിപ് സിങ്ക്’ (Lip-syncing) ചെയ്യുകയായിരുന്നുവെന്നും കാണികൾക്ക് മനസ്സിലായത്.
സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ, ഗായിക വെള്ളമൊഴിക്കുമ്പോഴും ശബ്ദത്തിന് യാതൊരു മാറ്റവുമില്ലാതെ ഗാനം തുടരുന്നത് വ്യക്തമാണ്. ലൈവ് മ്യൂസിക് കൺസേർട്ട് ആണെന്ന് വിശ്വസിച്ച് ടിക്കറ്റെടുത്തു വന്ന ആരാധകർ ഇതോടെ വലിയ പ്രതിഷേധവുമായി രംഗത്തെത്തി. ഗായികയുടെ ഈ പ്രവർത്തി ആരാധകരെ വഞ്ചിക്കുന്നതിന് തുല്യമാണെന്നും പണം വാങ്ങി വ്യാജ പ്രകടനം നടത്തുന്നത് ശരിയല്ലെന്നും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്.
സംഭവം വിവാദമായതോടെ ഗായികയ്ക്കെതിരെ ട്രോളുകളും സജീവമായി. പാട്ടിനിടയിലെ സ്വാഭാവികമായ കിതപ്പോ ശബ്ദമാറ്റമോ ഇല്ലാതെ റെക്കോർഡ് ചെയ്ത പാട്ടിനൊപ്പം വായനനക്കുന്നത് വലിയ അബദ്ധമാണെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഇതിനെക്കുറിച്ച് ഗായിക ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സ്റ്റേജിലെ ആവേശം കാണിക്കാൻ ചെയ്ത പ്രവർത്തി ഒടുവിൽ ഗായികയ്ക്ക് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.











