കുഞ്ഞാറ്റയുടെ ആകെ ഉള്ള ലക്‌ഷ്യം അതാണ്! ഉർവശിയുടേയും, മനോജ് കെ ജയന്റേയും മകൾ അല്ലേ ലക്‌ഷ്യം നിറവേറുമെന്ന് ആരാധകർ

എത്രയൊക്കെയായാലും താന്‍ മനോജ് കെ ജയന്റെയും ഉര്‍വശിയുടെയും മകളാണ്, സിനിമയിലേക്ക് വരുമ്പോള്‍ ആ താരതമ്യപ്പെടുത്തലുകള്‍ ഉണ്ടാവും, കുഞ്ഞാറ്റ

പ്രേക്ഷകർക്ക് ഇഷ്ടമുള്ള താരപുത്രിയാണ് കുഞ്ഞാറ്റ, നടൻ മനോജ് കെ ജയന്റേയും, നടി ഉർവശിയുടെയും മകൾ ആണ് തേജാലക്ഷ്മി എന്ന കുഞ്ഞാറ്റ, ഇപ്പോൾ താരത്തിന് ഉള്ള ഒരു ലക്‌ഷ്യം അമ്മയുടെയും, അച്ഛന്റെയും അതേ പാത പിന്തുടരുക എന്നുള്ളതാണ്, അതേ കുഞ്ഞാറ്റയുടെ ലക്‌ഷ്യം സിനിമയിൽ അഭിനയിക്കുക എന്നത്, ആ കാര്യം കുഞ്ഞാറ്റ തന്നെ വെളിപ്പെടുത്തിയിരുന്നു ഒരു അഭിമുഖത്തിൽ. അതിന് വേണ്ടി താരപുത്രി കഷ്ടപ്പെട്ട് ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ആ ലക്ഷ്യത്തിന്റെ ഭാഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇത്രയധികം ആക്ടീവ് ആകുന്നതും.

എത്രയൊക്കെയായാലും താന്‍ മനോജ് കെ ജയന്റെയും ഉര്‍വശിയുടെയും മകളാണ്, സിനിമയിലേക്ക് വരുമ്പോള്‍ ആ താരതമ്യപ്പെടുത്തലുകള്‍ ഉണ്ടാവും. അവര്‍ക്കൊപ്പം എത്തിയില്ലെങ്കിലും, അതിനോട് പിടിച്ചു നില്‍ക്കാനെങ്കിലും കഴിയുന്ന വിധം അഭിനയിക്കാന്‍ സാധിക്കണമല്ലോ, അതിനു വേണ്ടി താൻ കാത്തിരിക്കുകയാണെന്നും കുഞ്ഞാറ്റ പറയുന്നു.

കുഞ്ഞാറ്റയുടെ ഈ വാക്കുകൾ കേട്ട് ആരാധകർ പറയുന്നതും, അതേ കുഞ്ഞാറ്റ മനോജ് കെ ജയൻെറയും, ഉർവ്വശിയുടെയും മകൾ അല്ലെ , അപ്പോൾ താര പുത്രി ആ ലഷ്യം നിറവേറുക തന്നെ ചെയ്യുമെന്നാണ്. താൻ കഥകള്‍ കേള്‍ക്കുന്നുണ്ട് , എന്നാൽ  മികച്ചത് എന്ന്‌തോന്നിയ ഒരു റോള്‍ വന്നില്ല , എന്നാണ്  താരപുത്രി പറയുന്നത്. ഏതാനും ബീച്ച് ചിത്രങ്ങള്‍ ഇപ്പോള്‍ കുഞ്ഞാറ്റ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. സിംപിള്‍ ഔട്ട്ഫിറ്റില്‍ സുന്ദരിയായ കുഞ്ഞാറ്റയെ ചിത്രങ്ങളില്‍ കാണാം. നായികാ സങ്കല്‍പത്തെ പൂര്‍ത്തിയാക്കുന്ന ഈ ചിത്രങ്ങളും സിനിയിലേക്കുള്ള നല്ല അവസരങ്ങള്‍ക്ക് വഴിയൊരുക്കാന്‍ സാധ്യതയുണ്ട്, എന്നും ആരാധകർ പറയുന്നുണ്ട്.