പ്രതീക്ഷിക്കാത്ത കണ്ടുമുട്ടലുകൾ ശരിക്കും മനോഹരമാണ്! കുംഭ മേളയിൽ ഗന്ധർവനെ കണ്ടുമുട്ടി നടൻ ജയസൂര്യ

രണ്ടുപേരും ഞാൻ ഗന്ധർവൻ സിനിമയിലെ അനശ്വര ഗാനമായ ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം എന്ന പാട്ടും ആലപിക്കുന്നുണ്ട്

ഞാൻ ഗന്ധർവ്വൻ എന്ന ഒറ്റ സിനിമ കൊണ്ട് പ്രേഷകരുടെ മനസിൽ ഇടം പിടിച്ച നടനാണ് നിതീഷ് ഭരധ്വാജ്. ഇപ്പോൾ നടനെ കുംഭമേളയിൽ വച്ച് അപ്രതീക്ഷിതമായി കണ്ടുമുട്ടിയിരിക്കുകയാണ് നടൻ ജയസൂര്യ. പ്രതീക്ഷിക്കാത്ത കണ്ടുമുട്ടലുകൾ ശരിക്കും മനോഹരമാണ് എന്ന കുറിപ്പോടെ ജയസൂര്യ തന്റെ ഇൻസ്റ്റ​ഗ്രാമിലൂടെയാണ് നിതീഷിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. കൂടാതെ രണ്ടുപേരും ഞാൻ ഗന്ധർവൻ സിനിമയിലെ അനശ്വര ഗാനമായ ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം എന്ന പാട്ടും ആലപിക്കുന്നുണ്ട്, ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാണ്.

കൂടാതെ ഇരുവരും ചേർന്ന് ആലപിക്കുന്ന വീഡിയോയും ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. നടന്റെ ഈ പോസ്റ്റിനു താഴ് നിരവധി ആരാധകരാണ് കമെന്റുകളുമായി എത്തുന്നത്, ഗന്ധർവ്വനും കത്തനാരും, രണ്ട് ​ഗന്ധർവ്വന്മാർ, ​ഗന്ധർവ്വൻ VS കത്തനാർ, ഗന്ധര്‍വന്‍ വീണ്ടും എന്നിങ്ങനെ നീളുന്നു ആരധകരുടെ കമെന്റുകൾ.

ദിവസങ്ങൾക്കു മുൻപാണ് ജയസൂര്യ കുടുംബസമേതം പ്രയാഗ് രാജിലെത്തി മഹാ കുംഭമേളയിൽ പങ്കെടുത്തത്. ഇതിന്റെചിത്രങ്ങൾ നടൻ സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു. ജീവിതത്തിൽ ഒരിക്കൽ മാത്രം പങ്കെടുക്കാൻ കഴിയുന്ന മഹാ കുംഭമേളയിൽ കുടുംബത്തോടൊപ്പം എത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും നടൻ പറഞ്ഞിരുന്നു.