പാർവതി തിരുവോത്തിന്റെ ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ നാലാം വാരത്തിലേക്ക്

പ്രേക്ഷകപ്രീതി നേടി മുന്നേറുന്ന പാർവതി തിരുവോത്ത് ചിത്രം ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ നാലാം വാരത്തിലേക്ക്. മികച്ച സ്ക്രീൻ കൗണ്ടോടെയാണ് നാലാം വാരത്തിലും ചിത്രം പ്രദർശനം തുടരുന്നത്. ഇതിനകം 50 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രത്തിന് ഷഹദാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്.

പാർവതി തിരുവോത്ത് ആദ്യമായി പൊലീസ് വേഷത്തിലെത്തിയ ചിത്രം എന്ന പ്രത്യേകതയും ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർക്കുണ്ട്’. ആശ്രിത നിയമനത്തിലൂടെ ജോലി ലഭിക്കുന്ന വനിതാ കോൺസ്റ്റബിളിന്റെ ഔദ്യോഗിക ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. പൊലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് ചിത്രം.

11 ഐക്കൺസിന്റെ ബാനറിൽ അർജുൻ സെൽവയാണ് ചിത്രം നിർമിച്ചത്. സംവിധാനവും തിരക്കഥയും സംഗീതവും എഡിറ്റിങ്ങും താരങ്ങളുടെ പ്രകടനവുമെല്ലാം ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളായി മാറിയെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ചിത്രത്തിനായി വേടൻ ആലപിച്ച തീം സോങ്ങും ശ്രദ്ധ നേടിയിരുന്നു. മ്യൂസിക് റൈറ്റ്സ് ഭാവന സ്റ്റുഡിയോസിനാണ്.

‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിന് ശേഷം പാർവതി തിരുവോത്തും ‘കിഷ്കിന്ധാ കാണ്ഡം’ന് ശേഷം വിജയരാഘവനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണിത്. പാർത്ഥിപൻ, മാത്യു തോമസ്, വിനയ് ഫോർട്ട്, സിദ്ധാർഥ് ഭരതൻ, ഉണ്ണിമായ, അസീസ് നെടുമങ്ങാട്, ആർ. ജയശ്രീ ശിവദാസ്, പ്രവീൺകുമാർ, സിറാജ്, നിയാസ് ബക്കർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പി.എസ്. സുബ്രമണ്യവും വിജേഷ് തോട്ടിങ്ങലും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. ‘ലോക’യ്ക്ക് ശേഷം ചമൻ ചാക്കോ എഡിറ്റിങ്ങും റോബി രാജ് ഛായാഗ്രഹണവും നിർവഹിക്കുന്നു. മുജീബ് മജീദാണ് സംഗീതം ഒരുക്കിയത്. മനോജ് കുമാർ പി. ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ദീപക് രാജ് ലൈൻ പ്രൊഡ്യൂസറും സനൂപ് ചങ്ങനാശ്ശേരി പ്രൊഡക്ഷൻ കൺട്രോളറുമാണ്. ജോസഫ് കെ. തോമസ് ഫിനാൻസ് കൺട്രോളർ.

ജയദേവൻ ചക്കാടത്താണ് സൗണ്ട് ഡിസൈൻ. മഹേഷ് മോഹൻ കലാസംവിധാനവും അമൽ ചന്ദ്രൻ മേക്കപ്പും നിർവഹിച്ചു. ബേബി പണിക്കർ ചീഫ് അസോസിയേറ്റ് ഡയറക്ടറാണ്. കലൈ കിംഗ്‌സൺ ആക്ഷൻ കൊറിയോഗ്രഫിയും സമീറ സനീഷ് വസ്ത്രാലങ്കാരവും നിർവഹിച്ചു.
മഞ്ജു ഗോപിനാഥാണ് പി.ആർ.ഒ. ടാഗ് 360 ഡിഗ്രി ഡിജിറ്റൽ പി.ആർ. നിർവഹിക്കുന്നു. റിഷാജ് മുഹമ്മദാണ് സ്റ്റിൽസ്. റോസ്റ്റഡ് പേപ്പറാണ് പബ്ലിസിറ്റി ഡിസൈൻ.