
മലയാളത്തിലെമാത്രമല്ല തെന്നിത്യയിലെ തന്നെ എക്കാലത്തെയും പ്രിയങ്കരിയായ ഉർവശി ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പേരിന് ഏറ്റവും അര്‍ഹയായ നടിയാണ് . എന്നാല്‍ ഉർവശിക്ക് ലഭിച്ച അംഗീകാരങ്ങൾ കണക്കിലെടുത്താൽ ഇനിയും ഉര്‍വശിയെ തേടി എത്തിയിട്ടില്ലെന്നതാണ് വസ്തുത.വളരെ ചെറിയ പ്രായത്തില്‍ സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ ഉര്‍വശി തനിക്ക് ദേശീയ പുരസ്കാരം ലഭിക്കാത്തതിനെ പറ്റി മുന്‍പ് സംസാരിച്ചിരുന്നു. അഭിനയിക്കാനുള്ള കഴിവുകള്‍ കൊണ്ട് പ്രേക്ഷകരെ അത്ഭുതപ്പെടുത്താറുള്ള ഉര്‍വശി കരിയറില്‍ അവതരിപ്പിച്ചത് മറ്റാർക്കും ചെയ്യാന്‍ പറ്റാത്ത റോളുകളാണ്. ഇത്രയേറെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടും മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരം ഇതുവരെ ഉര്‍വശിയെ തേടിയെത്തിയില്ല. അഞ്ച് തവണ സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുള്ള ഉര്‍വശിയ്ക്ക് 2006 ല്‍ പുറത്തിറങ്ങിയ ‘അച്ചുവിന്റെ അമ്മ’ എന്ന സിനിമയിലൂടെ മികച്ച സഹനടിയ്ക്കുള്ള ദേശീയ പുരസ്കാരമാണ് ലഭിച്ചത്. അതിന് ശേഷവും ദേശീയ തലത്തിലേക്ക് അംഗീകരിക്കപ്പെടാവുന്ന തന്റെ കഥാപാത്രങ്ങള്‍ അവാര്‍ഡ് തലത്തില്‍ പരിഗണിക്കപ്പെട്ടിരുന്നു എന്നാണ് മുന്‍പൊരിക്കല്‍ നടി തന്നെ വെളിപ്പെടുത്തിയത്.

അവാര്‍ഡിനായി പരിഗണിച്ചെങ്കിലും ഒടുവില്‍ തിരസ്കരിക്കപ്പെട്ടു. മുന്‍പൊരു ടെലിവിഷന്‍ ചാനലിലെ ടോക് ഷോയില്‍ സംസാരിക്കുമ്പോഴായിരുന്നു ഉര്‍വശിയുടെ ഈ വെളിപ്പെടുത്തല്‍. ദേശീയ തലത്തില്‍ തന്റെ കഥാപാത്രങ്ങള്‍ പരിഗണിക്കപെട്ടിരുന്നു. പക്ഷെ അവാര്‍ഡ് നിര്‍ണയം വരുമ്പോള്‍ അവര്‍ ചില കാര്യങ്ങള്‍ പറഞ്ഞു. അതങ്ങനെയാണ്. വാണിജ്യ സിനിമകളില്‍ ഇത്തരം മികച്ച വേഷങ്ങള്‍ ചെയ്തിട്ട് സിനിമയുടെ നല്ല സമയം അവര്‍ കളഞ്ഞു കുളിക്കുകയാണെന്ന വിചിത്രമായൊരു വിലയിരുത്തലാണ് തന്നെ കുറിച്ച് നടന്നതായി കേട്ടത്. ഒരു പ്രത്യേക വിഭാഗത്തില്‍പ്പെട്ട സിനിമയില്‍ അഭിനയിച്ചാല്‍ മാത്രം കിട്ടാനുള്ളതാണോഅവാർഡെന്ന് ക്ക്തനിക്ക് തോന്നിഎന്നും നായികയായി പോലും അഭിനയിച്ച സിനിമയല്ല ‘മഴവില്‍ക്കാവടി’ എന്നിട്ടും അതിലെ കഥാപാത്രത്തിന് തനിക്ക് മികച്ച നടിയ്ക്കുള്ള സംസഥാന പുരസ്കരം ലഭിച്ചെന്നും.’ ഉര്‍വശി പറയുന്നു. അഞ്ച് തവണയാണ് കേരള സംസ്ഥാന പുരസ്കാരത്തില്‍ ഉര്‍വശി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്.

ഇതിനൊപ്പം രണ്ട് തവണ തമിഴ് സംസ്ഥാന പുരസ്കാരവും ഉര്‍വശിയെ തേടി എത്തിയിരുന്നു. ഫിലിംഫെയര്‍, ഫിലിം ക്രിട്ടിക്സ് എന്ന് തുടങ്ങി നിരവധി അംഗീകാരങ്ങള്‍ തേടി എത്തിയെങ്കിലും ദേശീയ പുരസ്കാരത്തില്‍ മികച്ച നടിയാവാന്‍ ഉര്‍വശിയ്ക്ക് ഇനിയും സാധിച്ചിട്ടില്ല. ഏറ്റവുമൊടുവില്‍ ഉള്ളൊഴുക്ക് എന്ന സിനിമയിലൂടെ ഗംഭീരപ്രകടനമാണ് നടി കാഴ്ച വെച്ചത്. സിനിമ തിയേറ്ററുകളിലും ഒടിടിയിലുമൊക്കെ പ്രേക്ഷക പ്രശംസ നേടിയെടുത്തു. മലയാളത്തില്‍ മാത്രമല്ല, തെന്നിന്ത്യയിലൊട്ടാകെ നിറഞ്ഞ് നില്‍ക്കുകയാണ് ഉര്‍വശിയിപ്പോള്‍. നായികയായും സഹനടിയായും അഭിനയ പ്രധാന്യമുള്ള നിരവധി വേഷങ്ങള്‍ ഇതിനകം നടി അവതരിപ്പിച്ച് കഴിഞ്ഞു.











