
ബിജു മേനോൻ നായകനായ ‘അവറാച്ചൻ ആൻഡ് സൺസ്’ മികച്ച പ്രേക്ഷക പ്രതികരണവുമായി തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നു. മികച്ച കളക്ഷനുമായി ചിത്രം രണ്ടാം വാരത്തിലേക്ക് കടക്കുന്നതിനിടെ, ചിത്രത്തിൽ സർപ്രൈസ് റോളിലെത്തിയ ഉർവ്വശിയുടെ കഥാപാത്രമായ ത്രേസ്യക്കുട്ടിയുടെ ക്യാരക്ടർ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ചിത്രത്തിലെ ഉർവ്വശിയുടെ പ്രകടനം പ്രേക്ഷകരുടെ കൈയടി നേടിയിരുന്നു. കുടുംബപ്രേക്ഷകർ ഏറ്റെടുത്ത ചിത്രത്തിൽ ത്രേസ്യക്കുട്ടി എന്ന കഥാപാത്രം ശ്രദ്ധേയമായ സാന്നിധ്യമാണ്. നവാഗതനായ തമ്പിയാണ് ‘അവറാച്ചൻ ആൻഡ് സൺസ്’ സംവിധാനം ചെയ്തിരിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം അവതരിപ്പിക്കുന്നത്.
ബിജു മേനോനൊപ്പം ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോർട്ട്, ജോണി ആന്റണി, ഗ്രേസ് ആന്റണി, അഖില ഭാർഗവൻ, പൗളി വത്സൻ, സാബുമോൻ, കോട്ടയം നസീർ, വിനീത് തട്ടിൽ, സാജൻ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിൻ ചെറുകയിൽ, ഷാജു ശ്രീധർ, നിഷ സാരംഗ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
ജോസഫ് വിജീഷും തമ്പിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജസ്റ്റിൻ സ്റ്റീഫനാണ് സഹനിർമ്മാതാവ്. സന്തോഷ് കൃഷ്ണനും നവീൻ പി. തോമസും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരാണ്.
സജിത് പുരുഷൻ ഛായാഗ്രഹണവും ആകാശ് ജോസഫ് വർഗീസ് എഡിറ്റിംഗും നിർവഹിക്കുന്നു. സനൽ ദേവാണ് സംഗീത സംവിധാനം. അഖിൽ യശോധരൻ ലൈൻ പ്രൊഡ്യൂസറാണ്. അജി കുറ്റിയാനിയാണ് ആർട്ട് ഡയറക്ടർ. സ്റ്റെഫി സേവ്യർ വസ്ത്രാലങ്കാരവും റഷീദ് അഹമ്മദ് മേക്കപ്പും നിർവഹിക്കുന്നു.
ശങ്കരൻ എ. എസ്, കെ. സി. സിദ്ധാർത്ഥൻ എന്നിവർ സൗണ്ട് ഡിസൈനും വിഷ്ണു സുജാതൻ സൗണ്ട് മിക്സിംഗും നിർവഹിക്കുന്നു. ഡിക്സൺ പൊടുത്താസ് പ്രൊഡക്ഷൻ കൺട്രോളറാണ്. ജിബിൻ ജോൺ ചീഫ് അസോസിയേറ്റ് ഡയറക്ടറും ഓസ്റ്റിൻ എബ്രഹാം ഫസ്റ്റ് അസോസിയേറ്റ് ഡയറക്ടറുമാണ്.
ബബിൻ ബാബുവാണ് അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ്. ബിജിത് ധർമടം സ്റ്റിൽസ് കൈകാര്യം ചെയ്യുന്നു. സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റാണ് മാർക്കറ്റിംഗ്. ഒബ്സ്ക്യൂറ എന്റർടൈൻമെന്റ് ഡിജിറ്റൽ മാർക്കറ്റിംഗും ബ്രിങ് ഫോർത്ത് അഡ്വർടൈസിംഗും നിർവഹിക്കുന്നു. പ്രോമൈസ് സ്റ്റുഡിയോസാണ് വി.എഫ്.എക്സ്. ടെൻ പോയിന്റാണ് പബ്ലിസിറ്റി ഡിസൈൻ. പി.ആർ.ഒ പ്രതീഷ് ശേഖർ.











