
ഭവന സ്റ്റുഡിയോസിന്റെ ബാനറിൽ ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിലെ ‘വർണ്ണജാലമേ…’ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. വിനായക് ശശികുമാറിന്റെ വരികൾക്ക് വിഷ്ണു വിജയ് സംഗീതം പകർന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ.എസ്. ഹരിശങ്കറും പൂർണ്ണിമ കണ്ണനും ചേർന്നാണ്.
ബോക്സ് ഓഫീസിൽ സർവകാല റെക്കോർഡുകൾ ഭേദിച്ച് 200 കോടി ക്ലബ്ബിൽ ഇടംനേടിയ ചിത്രം ഇതിനോടകം തമിഴ്, തെലുങ്ക് ഭാഷകളിലും റിലീസ് ചെയ്തിട്ടുണ്ട്. നിവിൻ പോളി, മമിത ബൈജു, ഗിരീഷ് എ.ഡി, ഭാവന സ്റ്റുഡിയോസ് ടീമിന്റെ ഈ ചിത്രം അന്യഭാഷകളിലും വലിയ തരംഗം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം. ചിത്രത്തിന്റെ തമിഴ്-തെലുങ്ക് ട്രെയ്‌ലറും ‘സോൾമേറ്റ്‌സ്’ എന്ന ഹ്രസ്വചിത്രവും ഇതിനകം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.












