അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന സമയത്തു ഒരു വീട്ടിൽ ജോലിക്ക് നിൽക്കുമായിരുന്നു! വരുന്ന വിവാഹാലോചനകൾ മുടങ്ങും ; കാരണം പറഞ്ഞു മായാ കൃഷ്ണ 

ഏഷ്യനെറ്റ്  അവതരിപ്പിച്ച കോമഡി സ്റ്റാർ എന്ന സ്റ്റേജ് ഷോയിലൂടെ മിനിസ്‌ക്രീനിൽ എത്തിയ നടിയാണ് മായാ കൃഷ്ണ. ഇപ്പോൾ താരം കനൽപൂവ് എന്ന സീരിയലിൽ ആണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ നടി തന്റെ കുട്ടിക്കാലത്തു ഉണ്ടായ ദുരിതങ്ങളെ…

ഏഷ്യനെറ്റ്  അവതരിപ്പിച്ച കോമഡി സ്റ്റാർ എന്ന സ്റ്റേജ് ഷോയിലൂടെ മിനിസ്‌ക്രീനിൽ എത്തിയ നടിയാണ് മായാ കൃഷ്ണ. ഇപ്പോൾ താരം കനൽപൂവ് എന്ന സീരിയലിൽ ആണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ നടി തന്റെ കുട്ടിക്കാലത്തു ഉണ്ടായ ദുരിതങ്ങളെ കുറിച്ച് തുറന്നു പറയുകയാണ്, ഒരുപാട് പ്രതിസന്ധികളിലൂടെ ആയിരുന്നു താനും തന്റെ അമ്മയും കഴിഞ്ഞുപോയത്, അച്ഛൻ തന്റെ കുട്ടിക്കാലത്തു തന്നെയും, അമ്മയെ യും ഉപേക്ഷിച്ചു പോയി, പിന്നീട അമ്മയാണ് തന്നെ കഷ്ടപ്പെട്ട് വളർത്തിയത്, അഞ്ചാം ക്ലാസ് മുതൽ ഡിഗ്രി വരെയും താൻ മറ്റൊരു വീട്ടിൽ ജോലിക്ക് പോയായിരുന്നു ജീവിതം കഴിച്ചു ക്കൂട്ടിയത്

ആ വീട്ടിൽ നിൽക്കുന്ന സമയത്തു തനിക്ക് വിവാഹാലോചനകൾ വരുമായിരുന്നു അത് അവിടുത്തെ കുട്ടി ആണെന്ന് വിചാരിച്ചുകൊണ്ടായിരുന്നു, എന്നാൽ വിവരങ്ങൾ അറിയുമ്പോൾ വിവാഹം വേണ്ടന്ന് വെക്കും അവർ അതിന് കാരണം എന്നെ വിവാഹം കഴിച്ചാൽ എന്റെ അമ്മയും അവർക്ക് ബാദ്യത ആകുമോ എന്ന ഭയമായിരുന്നു. പിന്നെ എനിക്ക് പ്രധാനമായും വീടില്ല, അതും ഒരു കുറവ് തന്നെ ആയിരുന്നു. അഭിനയിക്കാൻ എത്തിയതിനു ശേഷം വിവാഹം വേണമെന്നോ, ഒരു കുടുംബം വേണമെന്നോ ഒരു തോന്നൽ ഉണ്ടായിട്ടില്ല മായാ പറയുന്നു

ഇപ്പോൾ ആലോചനകൾ ഒന്നും വരുന്നില്ല കാരണം ഞാൻ വിവാഹ൦ വേണ്ടന്ന് വെച്ചതുകൊണ്ടായിരിക്കും, എനിക്കിപ്പോൾ അഭിനയമാണ് ഇഷ്ട്ടം, ഞാൻ ആരോടും എന്റെ ഇഷ്ട്ടം ഇതുവരെയും പറഞ്ഞിട്ടുമില്ല. ആരും തന്നോടും പറഞ്ഞിട്ടില്ല കാരണം ഇതൊക്കെ ആയിരിക്കാം, തന്റെ കൂടെ അഭിനയിക്കുന്നവർക്ക് തന്നെ വലിയ കാര്യമാണ്, ശരിക്കും ഞങ്ങൾ ആൺ പെൺ വത്യാസമില്ലാതെയാണ് മുന്നോട്ട് പോകുന്നത് മായാ കൃഷ്ണ പറയുന്നു