
ബിഗ് ബോസ് മലയാളം സീസൺ 7ൽ ഗ്രാന്റ് ഫിനാലേക്ക് മുന്നോടിയായുള്ള മിഡ് വീക്ക് എവിക്ഷനിലൂടെ ആദില പുറത്തായിരിക്കുകയാണ്. എവിക്ട് ആയതിന് പിന്നാലെ ടോപ് 5 പ്രെഡിക്ഷനുമായി എത്തിയിരിക്കുകയാണ് ആദില.
ഏഷ്യാനെറ്റിന് നൽകിയ ആദ്യ പ്രതികരണത്തിലായിരുന്നു ആദിലയുടെ പ്രെഡിക്ഷൻ. ടോപ് 5ൽ മാത്രമല്ല വിന്നറാകുമെന്ന് പ്രതീക്ഷിക്കുന്നത് അനുമോളെ ആണെന്ന് ആദില പറയുന്നു. ഷാനവാസ്, അനീഷ്, നൂറ, നെവിൻ എന്നിവരാണ് യഥാക്രമം മറ്റ് സ്ഥാനങ്ങളിൽ എത്തുകയെന്നും ആദില പറയുന്നു.
അനുമോൾ, അനീഷ്, നൂറ എന്നിവർക്ക് ആ സ്ഥാനങ്ങൾ കൊടുക്കാനുള്ള കാരണവും ആദില വിവരിക്കുന്നുണ്ട്. വിന്നറാകുക ആനുമോളാണ്. തനിക്ക് തോന്നുന്നു പിആർ ആയിരിക്കാം അതിനു കാരണമെന്ന്.
ആദിലയുടെ വാക്കുകൾ… ‘ അതൊക്കെ നമ്മൾ ഹൗസിൽ സംസാരിച്ച കാര്യമാണ്. നിങ്ങളുടേയും പിആറിന്റെയും കയ്യിലിരിക്കുന്ന കാര്യമാണത്. 50,000 കൊടുത്താൽ വോട്ട് വാങ്ങാമെന്ന് അനുമോൾ തന്നോട് പറഞ്ഞിരുന്നു എന്നും ആദില വെളിപ്പെടുത്തുന്നു. അതുപോലെ ഫാമിലി വീക്ക് ആയപ്പോഴേക്കും അനീഷേട്ടന് സപ്പോർട്ട് ഉണ്ടെന്ന് തനിക്ക് തോന്നിയിരുന്നു. പുള്ളി ഒറ്റയാനായി നിന്നപ്പോൾ ആളുകൾക്ക് താല്പര്യമുണ്ടായി. ഒറ്റക്ക് അത്രയും പേരെ എതിരെ നിർത്തിയിലുള്ള ഗെയിം ആയതുകൊണ്ട് ആളുകൾക്ക് ഇന്റട്രസ്റ്റിംഗ് ആയി കാണും എന്നാണ് അനീഷിനെപ്പറ്റി ആദില പറയുന്നത്.











