എന്നിൽ നിന്നും പ്രതീക്ഷിച്ച കണ്ടന്റെ അവർക്ക് ലഭിക്കാതായതോടെ ബിഗ്‌ബോസ് എന്നെ പുറത്താക്കാൻ ശ്രമിച്ചു; ബിഗ്‌ബോസിനെ കുറിച്ച് അഖിൽ മാരാർ

താൻ ബോഗ്‌ബോസിൽ എത്തുന്നത്, സംവിധായകനായും, ചാനൽ ചർച്ചകളിൽ സജീവമായും നിന്നിരുന്ന സമയത്താണ് അഖിൽ മാരാർ പറയുന്നു.അന്ന് മിക്കയാളുകൾക്കും എന്നെ അറിയാമായിരുന്നു. അങ്ങനെയുളള എനിക്ക് ബിഗ്‌ബോസ് ഇടുന്ന വിലയുണ്ടല്ലോ, അതിനെക്കാൾ മൂന്നിരട്ടിയാണ് എന്റെ പ്രൊഫൈലിനേക്കാൾ താഴ്ന്നവർക്ക് കൊടുത്തതെന്ന് അഖിൽ മാരാർ. അതിന്റെ ചേതോവികാരം എന്താണെന്ന് എനിക്കറിയണമെന്നുണ്ട്. മ​റ്റുളളവരുടെ ശമ്പളം എത്രയാണെന്ന് എനിക്ക് കൃത്യമായി അറിയാം. ഏഴ് പേരടങ്ങുന്ന പാനലാണ് മത്സരാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. അവർക്ക് വന്ന ബാങ്ക് സ്​റ്റേ​റ്റ്‌മെന്റുകൾ പരിശോധിച്ചാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടും.

അന്ന്,ബിഗ്ബോസിന്റെ ആറാം സീസണിനെക്കുറിച്ച് അഖിൽ മാരാർ പറഞ്ഞ കുറച്ചു കാര്യങ്ങൾ വലിയ വിവാദം സൃഷ്ട്ടിച്ചിരുന്നു.  മറ്റൊരു മത്സരാർത്ഥിയായ സിബിനെ ബിഗ്ബോസിൽ നിന്ന് പുറത്താക്കിയതിനുളള കാരണവും അഖിൽ മാരാർ പറയുന്നുണ്ട്. പ്രേക്ഷകരാണ് എന്നെ ഇന്ന് കാണുന്ന അഖിൽ മാരാരാക്കിയത്, അതിന് വഴിയൊരുക്കിയത് വലിയൊരു ചാനലും. കാലങ്ങളായി ചിലയാളുകൾ ചെയ്യുന്ന തെ​റ്റുകൾ എന്റെ വായിലൂടെ പുറത്തുവരുന്ന സാഹചര്യമാണ് ഉണ്ടായത്.

സീസൺ 6 നെ കുറിച്ച്  താൻ  പറഞ്ഞ കാര്യങ്ങൾ വലിയ  വിവാദമായിരുന്നു. സീസൺ 6 ൽ  മത്സരാർത്ഥികൾക്ക് വോട്ടിംഗ് ചെയ്യുന്നതിൽ കൃത്രിമമില്ല. അതുപോലെ, സിബിൻ എന്ന മത്സരാർത്ഥി പുറത്തായത് വോട്ട് ലഭിക്കാത്തുകൊണ്ടല്ല. അയാൾക്ക് കൂടുതൽ വോട്ട് ലഭിച്ചിരുന്നു, ബിഗ്‌ബോസിലേക്ക് സിബിനെ ക്ഷണിച്ചത് പല ഉദ്ദേശത്തോടെയായിരുന്നു. ഇപ്പോൾ എന്നെ ക്ഷണിച്ചത് ഞാൻ ചാനൽ ചർച്ചകളിലും സോഷ്യൽ മീഡിയകളിലും വിവാദ പ്രസ്താവനകൾ നടത്തുന്നതും പുരുഷവാദിയെന്നൊക്കെ പേരുളളതുകൊണ്ടാണ്. ഞാനൊരു സ്ത്രീകൾക്കെതിരെയും സംസാരിച്ചിട്ടില്ല. ഓരോരുത്തരുടെയും പ്രവൃത്തിയെയാണ് എതിർത്തത്. അതിൽ രാഷ്ട്രീയമോ, ലിംഗമോ പരിഗണിക്കാറില്ല. എന്നിൽ നിന്ന് പ്രതീക്ഷിച്ച കണ്ടന്റല്ല ബിഗ്‌ബോസിൽ അവർക്ക് ലഭിച്ചത്. അതുകൊണ്ട് അവർ എന്നെ പുറത്താക്കാൻ ശ്രമിച്ചു. എന്തുകൊണ്ടോ അത് നടന്നില്ല. സിബിന്റെ കാര്യത്തിലും അങ്ങനെ തന്നെയായിരുന്നു, അഖിൽ മാരാർ പറയുന്നു.