ബ്രസീലിയൻ-മെക്സിക്കൻ സംഗീതത്തിന്റെ താളത്തിൽ ‘കൗൻക’; ‘ഡിസ്കോ’യിലെ രണ്ടാം ഗാനം പുറത്തിറങ്ങി

‘ഇതിന്നോ ആദാമേ..’ എന്ന ഗാനം സംഗീതപ്രേമികൾക്കിടയിൽ ശ്രദ്ധ നേടിയതിന് പിന്നാലെ ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന ‘ഡിസ്കോ’ എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനവും പുറത്തിറങ്ങി. ബ്രസീലിയൻ, മെക്സിക്കൻ സംഗീതശൈലികളുടെ ചുവടുപിടിച്ച് ഒരുക്കിയ ‘കൗൻക’ എന്ന ഗാനമാണ് ഇപ്പോൾ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. വ്യത്യസ്തമായ സംഗീതാവിഷ്കാരവുമായി എത്തിയ ഗാനം ഇതിനോടകം ശ്രദ്ധ നേടുകയാണ്. മണികണ്ഠൻ അയ്യപ്പയാണ് ഗാനത്തിന്റെ സംഗീതസംവിധാനവും മ്യൂസിക് പ്രൊഡക്ഷനും നിർവഹിച്ചിരിക്കുന്നത്. റാപ്പർ വെനോ മിസ്സ് വരികൾ എഴുതിയതിനൊപ്പം ഗാനം ആലപിക്കുകയും ചെയ്തിട്ടുണ്ട്. അബിൻ പോളാണ് മിക്സിംഗും മാസ്റ്ററിംഗും നിർവഹിച്ചിരിക്കുന്നത്.

ചെമ്പൻ വിനോദ് ജോസ് തിരക്കഥ ഒരുക്കുന്ന ചിത്രമാണ് ‘ഡിസ്കോ’. ചെമ്പോസ്കി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ചെമ്പൻ വിനോദ് ജോസ് തന്നെയാണ് ചിത്രം നിർമിക്കുന്നത്. സൂപ്പർഹിറ്റ് ചിത്രം ‘അങ്കമാലി ഡയറീസി’ന് ശേഷം ചെമ്പൻ വിനോദ് തിരക്കഥയൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഡിസ്കോയ്ക്കുണ്ട്. ആന്റണി വർഗീസ് പെപ്പെയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.

വമ്പൻ താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. ചെമ്പൻ വിനോദ് ജോസ്, ദേവ് മോഹൻ, അർജുൻ അശോകൻ, ലുക്മാൻ അവറാൻ, ശ്രീനാഥ് ഭാസി, വിഷ്ണു ഉണ്ണികൃഷ്ണൻ, ഗായത്രി സുരേഷ്, ഫെമിന ജോർജ്, കല്യാണി അനിൽ, മീര വാസുദേവൻ, സെന്തിൽ കൃഷ്ണ, മണികണ്ഠൻ ആചാരി, അപ്പാനി ശരത്, വിനീത് തട്ടിൽ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

സാങ്കേതികരംഗത്തും ശ്രദ്ധേയമായ അണിയറപ്രവർത്തകരാണ് ചിത്രത്തിനായി ഒന്നിച്ചിരിക്കുന്നത്. അർമോ ഛായാഗ്രഹണവും രോഹിത് വി.എസ്. വാരിയത്ത് എഡിറ്റിങ്ങും നിർവഹിക്കുന്നു. ഗോകുൽ ദാസാണ് പ്രൊഡക്ഷൻ ഡിസൈനർ. റോണക്സ് സേവ്യർ മേക്കപ്പും കലൈ കിംഗ്സൺ ആക്ഷനും മെൽവി ജെ കോസ്റ്റ്യൂമും കൈകാര്യം ചെയ്യുന്നു.

അശ്വത് സ്വാമിനാഥനാണ് കളറിസ്റ്റ്. ആർ. കണ്ണദാസൻ സൗണ്ട് ഡിസൈനും കണ്ണൻ ഗണപത് സൗണ്ട് മിക്സിംഗും നിർവഹിക്കുന്നു. ശ്രീജിത്ത് ബാലൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രണവ് മോഹൻ പ്രൊഡക്ഷൻ കൺട്രോളറായും പ്രവർത്തിക്കുന്നു. മനീഷ് ഭാർഗവനാണ് ചീഫ് അസോസിയേറ്റ്. ഐഡന്റ് വി.എഫ്.എക്സ് ലാബ്സാണ് വി.എഫ്.എക്സ് നിർവഹിക്കുന്നത്. ബോയ്ക് സ്റ്റിൽസും കൃഷ്ണപ്രസാദ് ഡിസൈനും കൈകാര്യം ചെയ്യുന്നു. മാർക്കറ്റിംഗ് ആൻഡ് വിഷ്വൽ പ്രൊമോഷൻസ് സ്നേക്ക്പ്ലാന്റാണ്. പി.ആർ.ഒ: ഹെയിൻസ്. രണ്ടാമത്തെ ഗാനവും പുറത്തിറങ്ങിയതോടെ ‘ഡിസ്കോ’യുടെ സംഗീതലോകത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ വർധിച്ചിരിക്കുകയാണ്.