തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ 

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ നടി ഐശ്വര്യയുടെ വിവാഹത്തിന് പങ്കെടുക്കാൻ എത്തിയപ്പോൾ അനുമോൾവിവാഹത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. യൂട്യൂബ് ചാനലുകളോട് സംസാരിക്കുമ്പോൾ വിവാഹത്തിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് അനു തന്റെ വിവാഹ ഡേറ്റ് പറഞ്ഞത്. ഈ വര്ഷം നവംബർ 24, 25 ആണ് തന്റെ വിവാഹം  അനുമോൾ പറയുന്നു

നമുക്കെല്ലാവർക്കും അന്ന് കാണാ൦ , വരനാരാണ് എന്ന ചോദ്യത്തിന് അതൊക്കെ വഴിയെ പറയാമെന്നും ഐശ്വര്യ പറഞ്ഞില്ലല്ലോ വരന്റെ പേര്, അത് പോലെ തന്റേതും വഴിയേ പറയാം എന്നായിരുന്നു നടി പറഞ്ഞത്. ലവ് മാരിയേജ് ആണോ എന്ന ചോദ്യത്തിന് അറേഞ്ചിഡ് ആണ്ന്നും മാട്രിമോണി വഴിയാണ്ന്നും പറയുന്നു. എന്നാൽ ഇത് അനു മോൾ തമാശയായി പറഞ്ഞത് ആണോ യാഥാർത്ഥമാണോ എന്ന സംശയവും ആരാധകർക്കുണ്ട്. അനുമോൾ പറയുന്നത് ശരിയാണെങ്കിൽ വളരെ സന്തോഷമാണെന്നാണ് താരത്തിന്റെ ആരാധകർ പറയുന്നത്.

അനുമോളുടെ കല്യാണം എപ്പോഴാണ് ഉണ്ടാവുക എന്ന് ആരാധകർ നിന്തരം ചോദിക്കാറുണ്ട്. സ്റ്റാർ മാജിക്കിലെ തങ്കച്ചനും അനുവും പ്രണയത്തിലാണെന്ന തരത്തിൽ സംസാരം ഉണ്ടായിരുന്നുവെങ്കിലും തങ്കച്ചൻ തന്റെ ചേട്ടനെ പോലെയാണെന്ന് അനു പറഞ്ഞിരുന്നു. സീരിയൽ നടൻ ജീവനും അനുവും പ്രണയത്തിലാണെന്ന ചർച്ചയും നടന്നിരുന്നു. ഇരുവരുടെയും റീലുകൾക്കും ചിത്രങ്ങൾക്കുമെല്ലാം താഴെ ആരാധകർ നിരന്തരം ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യവും അതാണ്