ജീവിതത്തിലെ സന്തോഷകരമായ നിമിഷം! വളകാപ്പ് ചിത്രങ്ങളുമായി മീനു ലക്ഷ്മി

യൂട്യൂബ് വീഡിയോകളിലൂടെയും മിനിസ്‌ക്രീന്‍ ഷോകളിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയായ താരമാണ് മീനു വി ലക്ഷ്മി. തന്റെ ജീവിതത്തിലെ ഓരോ കുഞ്ഞു കാര്യങ്ങളും മീനു ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോഴിതാ വളകാപ്പ് ചടങ്ങ് നടന്നതിന്റെ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് മീനു വി ലക്ഷ്മി. വളകാപ്പ് പൊതുവെ തമിഴ് സംസ്‌കാരത്തിന്റെ ഭാഗമായ ചടങ്ങായത് കാരണം, മീനുവും ഒരു തമിഴ് പൊണ്ണ് ലുക്കിലാണ് വളകാപ്പില്‍ എത്തിയത്.

അയിറ ഫോട്ടോഗ്രാഫിയാണ് മീനുവിന്റെ വളകാപ്പ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ആത്മ ഡിസൈനര്‍ ഹൗസിന്റെ സാരിയും, ഗോള്‍ഡ് ആന്റ് കപ് റെന്റല്‍ ജ്വല്ലേഴ്‌സിന്റെ ആഭരണങ്ങളും ആയപ്പോള്‍ മീനുവിന്റെ ലുക്ക് പൂര്‍ണം. പ്രെഗ്നന്‍സി ജേര്‍ണിയിലെ ഓരോ കാര്യങ്ങളും വളരെ സന്തോഷത്തോടെ സോഷ്യല്‍ മീഡിയിയല്‍ മീനു നിരന്തരം പങ്കുവയ്ക്കുന്നുണ്ടായിരുന്നു. വളരെ ഇമോഷണലായിരുന്നു മീനുവിനും ,ഭര്‍ത്താവ് അനീഷിനും ഈ ജേര്‍ണി.

നേരത്തെ ഒരു തവണ താൻ ഗര്‍ഭിണിയായിരുന്നു. എന്നാല്‍ രണ്ടാം മാസത്തെ സ്‌കാനിങ്ങില്‍ കുഞ്ഞിന് ഹാര്‍ട്ട് ബീറ്റ് ഇല്ല എന്ന് കണ്ടു. ആ സങ്കടവും പറഞ്ഞറിയിക്കാൻ കഴിയില്ലായിരുന്നു. അതുകൊണ്ട് തന്നെ രണ്ടാം തവണ പ്രെഗ്നന്റ് ആയപ്പോള്‍ ഞാൻ എക്‌സ്ട്രാ കെയര്‍ എടുക്കുകയും ചെയ്തു, മീനു പറയുന്നു.