ജീവിതത്തിൽ ഇനിയും ഒരു കൂട്ട് വേണം! രണ്ടാം  വിവാഹത്തെ കുറിച്ച് ശാലു മേനോൻ 

മിനിസ്‌ക്രീനിലും, ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിന്ന നടിയാണ് ശാലു മേനോൻ, ആദ്യ വിവാഹബന്ധം വേർപെടുത്തിയ ശാലു മേനോൻ ഇപ്പോൾ  താൻ രണ്ടാമതൊരു വിവാഹം കഴിക്കുമെന്ന് പറയുകയാണ്,  മലയാളത്തിലെ ഒരു ഓൺലൈൻ മീഡിയയ്ക്ക് നല്‍കിയ പുതിയ അഭിമുഖത്തിലാണ് ഈ കാര്യം വെളിപ്പെടുത്തിയത്, ജീവിതത്തിൽ ഇനിയൊരു കൂട്ട് വേണം. ഇനിയൊരു വിവാഹം ഉണ്ടാവും, എന്നാൽ രണ്ടാം വിവാഹം ഉടൻ ഉണ്ടാകില്ല നടി പറയുന്നു. പക്ഷെ ഇപ്പോൾ  അതിനെ കുറിച്ചൊന്നും ചിന്തിക്കാന്‍ സമയമായില്ല. സമയമാവുമ്പോള്‍ നടക്കുമായിരിക്കും.

തനിക്ക് ഒരുപാട്  സ്ഥാപനങ്ങളുണ്ട്. താനും അമ്മയും മാത്രമേയുള്ളു. തങ്ങളെ കൊണ്ട് ഇത് ഒരുമിച്ച് കൊണ്ട് പോകാന്‍ സാധിക്കില്ല. നമ്മളെ സപ്പോര്‍ട്ട് ചെയ്യുന്ന ഒരാള്‍ കൂടെ ഉണ്ടാവണമെന്നതാണ് ആഗ്രഹം. തനിക്ക് പിന്തുണ തരുന്ന ഒരാാളായിരിക്കണം. ഈ ഫീല്‍ഡ് ഇതാണെന്ന് മനസിലാക്കണം. വീട്ടിലിരിക്കണമെന്ന് പറഞ്ഞാല്‍ തീര്‍ന്നില്ലേ. അങ്ങനെ ഒരാളെയാണ് താന്‍ നോക്കുന്നത് ശാലു പറയുന്നു

2 016ലാണ് ശാലു മേനോൻ നടൻ സജി നായരെ വിവാഹം കഴിച്ചത്, എന്നാല്‍ 2022 ഡിസംബറില്‍ ഇരുവരും പിരിയുകെയും ചെയ്തു, തന്നെ മുഴുവനായും ശാലു മേനോൻ നശിപ്പിച്ചു എന്നാണ് സജി അന്ന് പറഞ്ഞത്. ഞങ്ങൾ ഡിവോഴ്സ് ആയി അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പ്രതികരണം രേഖപ്പെടുത്തി എന്നേ താന്‍ കരുതുന്നുള്ളു എന്നാണ് ശാലു മേനോൻ മുൻഭർത്താവ് ഉന്നയിച്ച ആരോപണങ്ങളെപ്പറ്റി പറഞ്ഞത്,അതേസമയം സോളാർ കേസിൽ ഒന്നാം പ്രതിയായ ബിജു രാധാകൃഷ്ണനുമായി ചേർന്ന് പണം തട്ടിയെടുത്തുവെന്നാണ് അന്ന് ശാലു മേനോനെതിരായി കേസ് വന്നത്, ഇപ്പോൾ തനറെ നൃത്തവിദ്യാലയവും, സീരിയലുമായി മുൻപോട്ട് പോകുകയാണ് നടി