
തെന്നിന്ത്യൻ സിനിമയിലെ സൂപ്പർതാരങ്ങളായ സൂര്യയുടെയും ജ്യോതികയുടെയും ആസ്തിയും ആഡംബര ജീവിതശൈലിയും ഇപ്പോൾ വലിയ രീതിയിൽ വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ്. ഇരുവരുടെയും മൊത്തം ആസ്തി 681 കോടി രൂപയോളം വരുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അടുത്തിടെ സ്കോട്ട്ലൻഡിലെ ഒരു പള്ളിയിൽ വെച്ച് മക്കളായ ദിയയുടെയും ദേവിന്റെയും സാന്നിധ്യത്തിൽ തങ്ങളുടെ വിവാഹ വാർഷികം ആഘോഷിച്ച ഇവർ, ജീവിതത്തിലും കരിയറിലും ഒരുപോലെ തിളങ്ങിനിൽക്കുകയാണ്.
വലിയ സാമ്പത്തിക നിക്ഷേപങ്ങളാണ് ഈ ദമ്പതികൾക്ക് റിയൽ എസ്റ്റേറ്റ് രംഗത്തുള്ളത്. ചെന്നൈയിൽ 200 കോടി രൂപ വിലമതിക്കുന്ന ആഡംബര ബംഗ്ലാവും, മുംബൈയിൽ 70 കോടി രൂപയുടെ ഫ്ലാറ്റും ഇവർക്കുണ്ട്. കൂടാതെ, ബിഎംഡബ്ല്യു, റേഞ്ച് റോവർ, ജാഗ്വാർ തുടങ്ങി കോടികൾ വിലമതിക്കുന്ന അത്യാധുനിക കാറുകളുടെ വലിയൊരു ശേഖരവും ഇവരുടെ ഗാരേജിലുണ്ട്.
1999-ൽ ‘പൂവെല്ലാം കേട്ടുപ്പാർ’ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചുണ്ടായ സൗഹൃദം പിന്നീട് പ്രണയമായി മാറുകയും, 2006 സെപ്റ്റംബർ 11-ന് ഇവർ വിവാഹിതരാവുകയും ചെയ്തു. അഭിനയത്തിന് പുറമെ 2013-ൽ ‘2ഡി എന്റർടൈൻമെന്റ്’ എന്ന സ്വന്തം നിർമ്മാണ കമ്പനിയും ഇവർതുടങ്ങി. ‘ജയ് ഭീം’ ഉൾപ്പെടെയുള്ള നിരവധി ശ്രദ്ധേയമായ ചിത്രങ്ങൾ ഈ ബാനറിൽ നിർമ്മിച്ചിട്ടുണ്ട്. സിനിമയും ബിസിനസും ഒരുപോലെ കൊണ്ടുപോകുന്ന സൂര്യയും ജ്യോതികയും ഇന്ന് സിനിമാലോകത്തെ ഏറ്റവും മാതൃകാപരമായ ദമ്പതികളിലൊരാളായി തുടരുന്നു.












