മലയാളികള്‍ക്ക് സുപരിചിതനാണ് ഷിയാസ് കരീം. മോഡലിംഗിലൂടേയും അഭിനയത്തിലൂടെയുമെല്ലാം ശ്രദ്ധ നേടിയ ഷിയാസ് താരമാകുന്നത് ബിഗ് ബോസ്സ് എന്ന ജനപ്രീയ റിയാലിറ്റി ഷോയിലൂടെയാണ്. പിന്നീട് സ്റ്റാര്‍ മാജിക്ക് എന്ന എന്റർടൈൻമെന്റ് ഷോയിലും സജീവമായി മാറിയതോടെ മലയാളികള്‍ക്ക് പ്രിയങ്കരനായി മാറുകയായിരുന്നു ഷിയാസ്. സ്റ്റാര്‍ മാജിക്കിലെ സ്ഥിരം താരങ്ങളിലൊരാളാണ് അദ്ദേഹം. പാടാനും ഡാന്‍സ് ചെയ്യാനും സ്‌കിറ്റില്‍ വേഷമിടാനുമെല്ലാം അദ്ദേഹം മുന്നിലുണ്ടാവാറുണ്ട്. അടുത്തിടെയായി സ്റ്റാര്‍ മാജിക്ക് ഷോയിലും ഷിയാസിനെ കാണുന്നില്ലായിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ താൻ പങ്കു വെച്ചിരിക്കുന്ന ഒരു ചിത്രത്തിന് മോശം കമെന്റിട്ടു കൊണ്ട് തന്നെ അപമാനിക്കാന്‍ ശ്രമിച്ചൊരാള്‍ക്ക് ഷിയാസ് നല്‍കിയ മറുപടി ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടുകയാണ്. ശബരിമലയ്ക്ക് പോകാനായി മാലയിട്ട് നില്‍ക്കുന്ന തന്റെ ചിത്രമാണ് ഷിയാസ് സോഷ്യൽ മീഡിയ അകൗന്റിലൂടെ പങ്കുവച്ചിരിക്കുന്നത്.
പോസ്റ്റ് ചെയ്ത ഈ ചിത്രത്തിന് ഷിയാസ് ക്യാപ്ഷനൊന്നും നല്‍കിയിരുന്നുമില്ല. എന്നാൽ ഷിയാസ് പങ്കുവച്ച ഈ ഒരു ചിത്രം ലൊക്കേഷനില്‍ നിന്നുള്ളതാണെന്നത് വ്യക്തവുമാണ്. എന്നാല്‍ ഈ ചിത്രം കണ്ട് ചിലര്‍ ഷിയാസിനെ കളിയാക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത് കുറച്ച് ഓവറല്ലേ എന്നായിരുന്നു ഒരാളുടെ പ്രതികരണം. അധിഷ് 1062 എന്ന യൂസർ നെയിമിൽ ഉള്ള അധിഷ് കുനിശേരി എന്നയാൾ ആണ് ഇത്തരമൊരു കമെന്റ് ഈ ചിത്രത്തിന് നൽികിയത്. ഇയാളുടെ കമെന്റിനു പിന്നാലെ ഷിയാസ് മറുപടിയുമായി എത്തിയിരിക്കുകയാണ്. ഓവറല്ല, ഇത് എന്റെ ജോലിയാണ് സഹോദരാ എന്നായിരുന്നു ഷിയാസിന്റെ മറുപടി. പിന്നെ ഞാന്‍ ഇങ്ങനെ ഒന്നിനേയും മൈന്റ് ചെയ്യുന്നില്ലെന്നും ഷിയാസ് പറഞ്ഞു. പിന്നാലെ ഷിയാസിനെ പിന്തുണച്ചു കൊണ്ട് നിരവധി പേരാണ് എത്തിയിരിക്കുന്നത്. ഷിയാസ് കറുപ്പുടുത്തതില്‍ എന്താണ് പ്രശ്‌നം എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അയാളുടെ ജോലിയാണ് അയാള്‍ ചെയ്യുന്നതെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്.
മമ്മുക്ക സിനിമയ്ക്കു വേണ്ടി ഇതുപോലെ ചെയ്താല്‍ കുഴപ്പം ഇല്ല ഷിയാസ് കരീം ചെയ്താല്‍ അപ്പോ വരും കുറെ മത പ്രാന്തന്മാര്‍, അയാള് ഒരു സിനിമയുടെ ഭാഗമായി എടുത്ത ഫോട്ടോ ഈ സോങ്ങ് ഇട്ട് അയാളുടെ അക്കൗണ്ടില്‍ പോസ്റ്റ് ഇട്ട് അതിന് എന്തിന് മറ്റുള്ളവര്‍ക്ക് കുരു പോട്ടണം സിനിമകള്‍ക്ക് വേണ്ടി വേറെ പലരും പണ്ട് കാലം തൊട്ട് പലവേഷവും അഭിനയിച്ച് കഴിഞ്ഞ കാലത്തൊന്നും ഇല്ലാത്തത് ഇന്ന് എന്തിന് മതം നോക്കി പറയണം? എന്തുവടെ ഇനി സിനിമക്ക് അല്ലാ എങ്കില്‍ തന്നെയും അയാളുടെ ഇഷ്ട്ടം എന്ത് ചെയ്യണം എന്നത് അതില്‍ മറ്റുള്ളവര്‍ക്ക് കൈ കടത്താന്‍ അവകാശം ഇല്ല എന്നാണ് പിന്തുണയുമായി എത്തുന്നവര്‍ പറയുന്നത്.അതേസമയം തന്റെ ജീവിതത്തില്‍ ഒരേ സമയം സന്തോഷത്തിലൂടേയും പ്രതിസന്ധിയിലൂടെയുമാണ് ഈയ്യടുത്ത് ഷിയാസ് കടന്നു പോയത്. കരിയറിനെക്കാളുപരി വ്യക്തി ജീവിതത്തിലെ കാര്യങ്ങളും ചര്‍ച്ചയായി മാറാറുണ്ട്. വിവാഹ നിച്ഛയം നടന്നതിന് പിന്നാലെ ലൈംഗീക ആരോപണ കേസും ഷിയാസിന് മേൽ വന്നതിനെ തുടർന്ന് ഷിയാസ് ഈയ്യടുത്ത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മനസിലുള്ളത് വെട്ടിത്തുറന്ന് പറയുന്നതാണ് ഷിയാസിന്റെ പൊതുവെയുള്ള ശീലം. അതുകൊണ്ട് തന്നെ ഷിയാസിന്റെ വീഡിയോകളും അഭിമുഖങ്ങളുമെല്ലാം വൈറലായി മാറാറുണ്ട്. ബിഗ് ബോസിനെക്കുറിച്ചും മറ്റുമെല്ലാമുള്ള ഷിയാസിന്റെ അഭിപ്രായ പ്രകടനങ്ങള്‍ മിക്കപ്പോഴും ശ്രദ്ധ നേടാറുണ്ട്
