ഞാൻ അവസരങ്ങൾ ചോദിക്കാറുണ്ട്  അതിനൊരു മടിയും കാണിക്കില്ല! അതിന്റെ ആവശ്യമില്ലല്ലോ, അഹാന 

മലയാളികളുടെ പ്രിയങ്കരിയായ നടി അഹാന കൃഷ്ണ ഇപ്പോൾ സിനിമയിലെ ഒരു അവസരവും കളയാറില്ല  എന്ന് തുറന്നു പറയുകയാണ്, സിനിമയിൽ അവസരത്തിന് താൻ ആരോടും ചോദിക്കാറുണ്ട്, അവസരം ചോദിക്കാൻ ചിലർ മടിയാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട്, എന്നാൽ എനിക്കങ്ങനെയല്ല ഞാൻ അവസരങ്ങൾ ചോദിക്കാറുണ്ട്, അതിന്റെ കാര്യത്തിൽ ഒരു മടിയും കാണിക്കാറില്ല, എനിക്ക് ചാൻസ് ഇങ്ങോട്ടു വരുന്നതിനേക്കാൾ കൂടുതൽ ഞാൻ അവസരങ്ങൾ അങ്ങോട്ട് ചോദിക്കാറാണ് പതിവ് അഹാന പറയുന്നു.

അവസരം ചോദിക്കാൻ മടി കാണിക്കുന്നതിന്റെ ആവശ്യമില്ലല്ലോ, സ്വന്തമായി യൂട്യൂബ് ചാനൽ ഉള്ള നടിക്ക് ഒരു മില്യണിലധികം ഫോള്ളോർസ് ആണുള്ളത്, ഒക്ടോബർ 13 നെ അഹാനയ്ക്ക് 28 വയസ്സ് തികയുകയാണ്, കഴിഞ്ഞ ദിവസം തന്നെ നടിക്ക് ആശംസകൾ അറിയിച്ചുകൊണ്ട് അമ്മയും, അച്ഛനും ,കുടുംബവും സോഷ്യൽ മീഡിയിൽ എത്തിയിരുന്നു.

തന്റെ പിറന്നാൾ സ്പെഷ്യൽ വീഡിയോ അഹാന സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു, വീഡിയോയിൽ പുതിയ മേക്കോവറിൽ ആണ് താരം എത്തിയിരിക്കുന്നത്. അതുപോലെ തനിക്ക് കുടുംബം എന്തോ സ്പെഷ്യൽ സർപ്രൈസ് ഒരുക്കിവെച്ചിട്ടുണ്ടാകുമെന്നും നടി പറയുന്നു. കണ്ണടച്ചു തുറക്കും മുൻപായിരുന്നു അഹാനയുടെ വളർച്ച, ഇപ്പോൾ യു ട്യൂബിൽ ഒരു കോടിയിലധികം വരുമാനം ആണ് അഹാന നേടുന്നത്,