Connect with us

Hi, what are you looking for?

Film News

അവസരങ്ങള്‍ ചോദിക്കാറില്ല..! വേണമെങ്കില്‍ മമ്മൂക്കയ്ക്ക് ഒരു മെസേജ് ഇട്ടാല്‍ മതി..! – യവനിക ഗോപാലകൃഷ്ണന്‍

മലയാള സിനിമയില്‍ ഒരു കാലത്ത് തിളങ്ങി നിന്ന താരമാണ് യവനിക ഗോപാലകൃഷ്ണന്‍. ഇപ്പോള്‍ സിനിമകളില്‍ താരം അത്ര സജീവല്ലെങ്കിലും ഇപ്പോഴും ചാന്‍സ് ചോദിച്ച് പോകാറില്ലെന്ന് പറയുകയാണ് ഈ നടന്‍. കൂടാതെ നടന്‍ മമ്മൂട്ടിയുമായുള്ള ആത്മബന്ധത്തെ കുറിച്ചും ഇദ്ദേഹം മനസ്സ് തുറന്നിരിക്കുകയാണ്. മമ്മൂട്ടിയോടുള്ള ബന്ധം വച്ച് സിനിമകളില്‍ താന്‍ അവസരം ചോദിച്ച് വിളിക്കാറില്ല. ഈ കാലത്തിനിടയില്‍ നൂറിലധികം സിനിമകള്‍ ചെയ്തിട്ടുണ്ട്.

അവസരം ചോദിച്ച് വിളിക്കണം എന്നായിരുന്നുവെങ്കില്‍ മമ്മൂക്കയ്ക്ക് ഒരു മെസേജ് ഇട്ടാല്‍ മതിയായിരുന്നു… എന്നാണ് അദ്ദേഹം പറയുന്നത്. അതുപോലെ ടിവി ഷോകളും സീരിയലുകളും എല്ലാം കാണുന്ന ആളാണ് മമ്മൂട്ടി എന്നാണ് ഗോപാല കൃഷ്ണന്‍ പറയുന്നത്. മുമ്പ് താന്‍ ദൂരദര്‍ശനില്‍ ഒരു സീരിയല്‍ ചെയ്തിരുന്നു. ഒരിക്കല്‍ മദ്രാസില്‍ തന്റെ ഒരു സിനിമയുടെ ഡബ്ബിംഗ് കഴിഞ്ഞ് വരുമ്പോള്‍ സ്റ്റുഡിയോയില്‍ വച്ച് മമ്മൂക്കയെ കണ്ടു.

സംസാരിക്കുന്നതിനിടയില്‍ അദ്ദേഹം സീരിയല്‍ കണ്ടത് പറഞ്ഞു. ‘ഞാന്‍ അടുത്തിടെ ദൂരദര്‍ശനില്‍ നിങ്ങളെ ഒരു സീരിയലില്‍ കണ്ടു. നന്നായിരുന്നു കേട്ടോ’ എന്ന്. സീരിയല്‍ കാണാനൊക്കെ സമയം കിട്ടാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍, ‘വെറുതേ ഇരിക്കുമ്പോള്‍ ഞാന്‍ ടിവി കാണും. ചാനല്‍ മാറ്റി പോകുമ്പോഴാണ് നിങ്ങളെ കണ്ടത്. അപ്പോള്‍ അത് വച്ചു… ഇരുന്ന് കണ്ടു. നന്നായിരുന്നു’ എന്നാണ് മമ്മൂക്ക പറഞ്ഞത് എന്നും നടന്‍ കൂട്ടിച്ചേര്‍ക്കുന്നു.

 

You May Also Like