Connect with us

Hi, what are you looking for?

Film News

ഇത് സിനിമാ പ്രേമികളെ മുള്‍മുനയില്‍ നിര്‍ത്തിയ ട്രെയിലര്‍..!! പത്താം വളവ്..!!

എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന പത്താം വളവ് എന്ന സിനിമയുടെ ഓരോ വാര്‍ത്തകളും വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ ഇടംപിടിയ്ക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ ട്രെയിലറും പ്രേക്ഷകരിലേക്ക് എത്തിക്കഴിഞ്ഞു. ഒരു ഫാമിലി ഇമോഷണല്‍ ചിത്രമായാണ് പത്മകുമാര്‍ ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഇന്ദ്രജിത്ത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് പ്രധാനവേഷത്തില്‍ എത്തുന്നത്.

ജോജു ജോര്‍ജിനെ നായകനാക്കി പുറത്തിറക്കിയ ഹിറ്റ് സിനിമയായ ജോസഫിന് ശേഷം പത്മകുമാര്‍ ഒരുക്കുന്ന ചിത്രമായാതിനാല്‍ വളരെ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികളും ഈ സിനിമയെ നോക്കികാണുന്നത്. അതിഥി രവി, സ്വാസിക എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. നടി മുക്തയുടെ മകള്‍ കണ്‍മണിയും ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലറാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്.

പ്രേക്ഷകരില്‍ വളരെ ആകാംക്ഷയുണര്‍ത്തുന്ന തരത്തിലുള്ള ട്രെയിലറാണ് പുറത്തെത്തിയിരിക്കുന്നത്. ഇത് സിനിമയ്ക്കായുള്ള പ്രേക്ഷകരുടെ ആവേശത്തോടെയുള്ള കാത്തിരിപ്പിന് ആക്കം കൂട്ടുകയാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് നിര്‍മാണ കമ്പനിയായ മുംബൈ മൂവി സ്റ്റുഡിയോസ് ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും പത്താം വളവ് എന്ന സിനിമയ്ക്ക് ഉണ്ട്.

 

You May Also Like