Connect with us

Hi, what are you looking for?

Film News

പ്രാർത്ഥനയുടെ ചിത്രങ്ങൾക്ക് കമെന്റുമായി പൂർണിമയും

മലയാള സിനിമയിൽ മാതൃക ദാമ്പത്യം നയിക്കുന്ന ദമ്പതികളിൽ ഒരാൾ ആണ് ഇന്ദ്രജിത് സുകുമാരനും പൂർണ്ണിമയും. പൂര്ണിമയും ഇന്ദ്രജിത്തും മക്കളും സോഷ്യൽ മീഡിയിൽ വളരെ ആക്റ്റീവ് ആണ്. ഇവരുടെ ചിത്രങ്ങളും പോസ്റ്റുകളും എല്ലാം പെട്ടെന്ന് ശ്രദ്ധ നേടാറുമുണ്ട്. അച്ഛനെയും അമ്മയെയും പോലെ തന്നെ താരമാണ് ഇവരുടെ മൂത്ത മകളായ പ്രാർത്ഥന ഇന്ദ്രജിത്ത് എന്ന പാത്തു. പാത്തുവിന് ഇൻസ്റ്റാഗ്രാമിൽ മൂന്നു ലക്ഷത്തിൽ മുകളിൽ ഫോള്ളോവെഴ്സ് ആണ് ഉള്ളത്. മോഹന്‍ലാല്‍ എന്ന ചിത്രത്തിലെ ‘ലാലേട്ടാ… ലാ ലാ ലാ.. ലാലേട്ടാ..’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചത് പ്രാർത്ഥന ആണ്.

പ്രാർത്ഥന പങ്കുവെക്കുന്ന ചിത്രങ്ങളും വിഡിയോകളും എല്ലാം വളരെ പെട്ടന്നാണ് ആരാധക ശ്രദ്ധ നേടുന്നത്. അടുത്തിടെ പ്രാർത്ഥന പകർത്തിയ ഇന്ദ്രജിത്തിന്റെ വീഡിയോ പൂർണിമ ഇന്ദ്രജിത്തിന്റെ പിറന്നാൾ ദിവസം പങ്കുവെച്ചിരുന്നു.സോഷ്യൽ മീഡിയയിൽ സജീവമായ താരപുത്രിയാണ് പ്രാർത്ഥന. ഫാഷൻ സെൻസുള്ള പാത്തു പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം വളരെ പെട്ടന്നാണ് ശ്രദ്ധ നേടുന്നത്. പ്രാർത്ഥനയുടെ ചിത്രങ്ങൾക്ക് താഴെ പോസിറ്റീവ് കമെന്റുകൾ ആണ് ലഭിക്കുന്നതെങ്കിലും സൈബർ ഞരമ്പൻമാരുടെ കണ്ണുകൾ പ്രാർത്ഥനയിലേക്കും എത്താറുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് പ്രാർത്ഥന, മുടിയുടെ കളർ ചെയ്ത ചിത്രമാണ് താരപുത്രി പങ്കുവെച്ചിരിക്കുന്നത്, പ്രാർത്ഥനയുടെ മുടിയുടെ മാറ്റം കണ്ട് അമ്പരന്നിരിക്കുകയാണ് അമ്മ പൂർണിമ ഇന്ദ്രജിത്ത്.മകളുടെ മുടികണ്ട് പൂർണിമ പറഞ്ഞതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഹാർട്ട് അറ്റാക്കിൽ നിന്നും രക്ഷപ്പെട്ടു എന്നാണ് പൂർണിമ മകളുടെ മുടികണ്ട് ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. താരങ്ങളും ആരാധകരുമൊക്കെ കമൻ്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതിനുമുൻപും പ്രാർത്ഥന മുടിയിൽ കളർ ചെയ്തതിന്റെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

You May Also Like