Connect with us

Hi, what are you looking for?

Film News

അവധി ആഘോഷിക്കാന്‍ ഗോവയിലേക്ക് പറന്ന് സാനിയ!!!

മലയാളികളുടെ പ്രിയതാരമാണ് സാനിയ ഇയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെയാണ് സാനിയ സിനിമയിലേക്കെത്തുന്നത്. നടി മാത്രമല്ല നല്ല ഡാന്‍സറുമാണ് താരം. ക്വീന്‍ സിനിമയിലൂടെയാണ് താരം സിനിമാലോകത്തേക്ക് എത്തിയത്. സോഷ്യല്‍ ലോകത്ത് സാനിമയ താരമാണ്. ഡാന്‍സ് വീഡിയോകളും ഫോട്ടോഷൂട്ടുകളുമെല്ലാം താരം പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് വൈറലാകുന്നത്. ഗോവയില്‍ വെക്കേഷന്‍ ആഘോഷിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. ഗ്ലാമര്‍ ലുക്കില്‍ ആണ് താരം എത്തിയിരിക്കുന്നത്. കുറച്ചുദിവസമായി താരം ഗോവയിലാണുള്ളത്. കടല്‍ തീരത്ത് ഇരിക്കുന്ന ചിത്രങ്ങളാണ് താരം ഏറ്റവും പുതിയതായി പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് ഫോട്ടോകള്‍ക്ക് ലൈക്കും കമ്മന്റും ചെയ്തിരിക്കുന്നത്.

പതിവ് പോലെ സാനിയയുടെ ചിത്രങ്ങള്‍ക്ക് വിമര്‍ശകരും എത്തിയിട്ടുണ്ട്. അമിതമായ ശരീരപ്രദര്‍ശനം എന്നാണ് വിമര്‍ശകര്‍ പറയുന്നത്. അഭിനയത്തിനും മോഡലിംഗിനും ഒപ്പം ഫിറ്റ്‌നസിലും ഏറെ ശ്രദ്ധ പുലര്‍ത്തുന്ന താരമാണ് സാനിയ.

You May Also Like