Connect with us

Hi, what are you looking for?

Film News

മരണം സമ്മാനിച്ച ആ അച്ഛനോട് അവള്‍ക്ക് ഒരിക്കലും ദേഷ്യം കാണില്ല!!

കേരളത്തിന്റെ തീരാവേദനയായിരിക്കുകയാണ് കുഞ്ഞ് നക്ഷത്ര. അച്ഛന്‍ തന്നെ അതിക്രൂരമായി അവസാനിപ്പിച്ച ഒരു കുഞ്ഞ് പൂവ്. ബുധനാഴ്ച വൈകിട്ടാണ് നക്ഷത്രയെ അച്ഛന്‍ ശ്രീമഹേഷ് വെട്ടിക്കൊലപ്പെടുത്തിയത്. നക്ഷത്രയുടെ അമ്മ വിദ്യ മൂന്നുവര്‍ഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു.

ഈ വാര്‍ത്ത കേരളം കേട്ടത് ഞെട്ടലോടെയാണ്. ലഹരിക്കടിമയായിരുന്നു ക്രൂരകൃത്യം ചെയ്ത മഹേഷ്. ദാരുണ സംഭവത്തില്‍ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള പങ്കുവച്ച പോസ്റ്റ് ശ്രദ്ധേയമായിരിക്കുകയാണ്. ജയില്‍ മുറിയില്‍ ആ കുട്ടിയുടെ ചിത്രങ്ങള്‍ വെയ്ക്കണം അത് കണ്ടു വേണം ഇനിയുള്ള കാലം അയാള്‍ ജീവിക്കാന്‍ അതിലും വലിയ ശിക്ഷ കിട്ടാനില്ല, എന്നാണ് അഭിലാഷ് പിള്ള കുറിച്ചത്.

പെണ്‍കുട്ടികള്‍ക്ക് എന്നും അച്ഛന്മാരോട് ഇഷ്ടം കൂടുതലാണ് അവരുടെ കണ്ണ് ഒന്ന് നിറഞ്ഞാല്‍ സഹിക്കാന്‍ പറ്റില്ല, ഉറപ്പിച്ചു പറയാന്‍ കാരണം എനിക്കും രണ്ട് പെണ്‍കുട്ടികളാണ്, ഇന്ന് കേട്ട ഈ വാര്‍ത്ത വല്ലാതെ വേദനിപ്പിച്ചു അച്ഛന്‍ സര്‍പ്രൈസ് തരാം എന്ന് പറഞ്ഞപ്പോള്‍ കണ്ണടച്ച് ആ കുഞ്ഞു നിന്നതും ആഗ്രഹിച്ചതും അച്ഛന്‍ കൈയില്‍ വെച്ച് തരാന്‍ പോകുന്ന സമ്മാനം ആയിരുന്നു.

പിന്നില്‍ നിന്നും കോടാലിക്കു വെട്ടി മരണം സമ്മാനിച്ച ആ അച്ഛനോട് അവള്‍ക്കു ഒരിക്കലും ദേഷ്യം കാണില്ല കാരണം ആര് പറഞ്ഞാലും അവള്‍ വിശ്വസിക്കില്ല അച്ഛന്‍ അവളെ കൊന്നു എന്ന്…

നക്ഷത്രയുടെ ആത്മാവിന് ശാന്തി കിട്ടാന്‍ പ്രാര്‍ത്ഥിക്കുന്നു ??????
Nb: ജയിലില്‍ അയാളെ താമസിപ്പിക്കുന്ന മുറിയില്‍ ആ കുട്ടിയുടെ ചിത്രങ്ങള്‍ വെയ്ക്കണം അത് കണ്ടു വേണം ഇനിയുള്ള കാലം അയാള്‍ ജീവിക്കാന്‍ അതിലും വലിയ ശിക്ഷ കിട്ടാനില്ല, എന്നാണ് അഭിലാഷ് കണ്ണീരോടെ കുറിച്ചത്.

You May Also Like