Connect with us

Hi, what are you looking for?

big boss

ദില്ഷ എന്റെ ജീവിതത്തിന്റെ ഒരു ഭാഗം ആയിരുന്നു ദില്ഷയെ കുറിച്ച് റോബിന്റെ ചില വെളിപ്പെടുത്തലുകൾ!!

ബിഗ്‌ബോസ് നാലാം സീസണിലെ നിറയെ ആരാധകരുള്ള മത്സരാർത്ഥികൾ ആയിരുന്നു റോബിൻ രാധാകൃഷ്ണനും, ദില്ഷാ പ്രസന്നനും. ഇരുവരുടയും വിവാഹം ആരാധകർ ഒരുപാടു കാത്തിരുന്ന ഒന്നാണ്. എന്നാൽ  ഈ ഷോ അവസാനിച്ചതോടു കൂടെ ഇരുവരും തമ്മിലുള്ള  ബന്ധം പോലും ഉപേക്ഷിച്ചിരുന്നു. താമസിക്കാതെ തന്നെ റോബിൻ ആരതി പൊടിയുമായി പ്രണയത്തിലാകുകയും, വിവാഹത്തിനു തീരുമാനിക്കുകയും ചെയ്യ്തു. ഇപ്പോൾ ദില്ഷയെ കുറിച്ച് റോബിൻ പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയ ഏറ്റടുത്തിരിക്കുന്നത്.ഇന്നും തനിക്കു ദില്ഷയോട് ഒരു പരിഭവവുമില്ല റോബിൻ പറയുന്നു.

എനിക്ക് ദില്ഷയെ വലിയ ഇഷ്ട്ടം ആയിരുന്നു, ദില്ഷ എന്റെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയായിരുന്നു. അതുകൊണ്ടു എനിക്കു ദില്ഷയോട് പിണങ്ങേണ്ട ഒരു ആവശ്യവുമില്ല. അവൾ എനിക്കു മോശമായ ഒരു ഓർമ്മ അല്ല. കാരണം ഞാനും ദില്ഷയും അങ്ങനെ ഉള്ള കാര്യങ്ങൾ ഒക്കെ നല്ലതായിരുന്നു. പക്ഷെ അതിനിടയിൽ ചില പ്രശ്നങ്ങൾ നേരിടേണ്ടി വന്നു. ഇപ്പോൾ ദില്ഷ ചില പ്രൊജെക്ടുകളുമായി മുന്നോട്ട് പോകുകയാണ് റോബിൻ പറയുന്നു.

ഇന്നും ഞാൻ ദില്ഷയെ ബഹുമാനിക്കുന്നുണ്ട്, ചിലർ എന്തെങ്കിലും പ്രശ്നം വന്നാൽ ഉടൻ തളർന്നു പോകും എന്നാൽ ദില്ഷയുടെ ജീവിതത്തിൽ അവൾ തളർന്നുപോയില്ല അതുകൊണ്ടു തന്നെ അവളെ അഭിനന്ദിച്ചു പറ്റൂ. നമ്മൾക്ക് എന്തെങ്കിലും പ്രശനം വന്നാൽ ഒരിക്കലും നമ്മൾ തളർന്നു പോകരുത് അതാണ് വേണ്ടത്. ഞാൻ 70  ദിവസം ദില്ഷക്കു ഒപ്പം ഉണ്ടായിരുന്നു അതുകൊണ്ടു തന്നെ ദില്ഷയുടെ സ്വഭാവം എനിക്ക് നല്ലവണ്ണം അറിയാം. ദില്ഷക്കു എന്നെക്കാളും നല്ലൊരു ജീവിതപങ്കാളിയെ ലഭിക്കും റോബിൻ പറയുന്നു.

You May Also Like