Connect with us

Hi, what are you looking for?

Film News

260 കോടിയുടെ സ്വകാര്യ ജെറ്റ്!!! പ്രതികരിച്ച് അക്ഷയ് കുമാര്‍

കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറയുന്നത് ബോളിവുഡ് താരം അക്ഷയ് കുമാര്‍ സ്വകാര്യ ജെറ്റ് സ്വന്തമാക്കി എന്ന വാര്‍ത്തയാണ്. 260 കോടി മുടക്കിയാണ് താരം ജെറ്റ് സ്വന്തമാക്കിയതെന്നാണ് പ്രചാരണം. ഈ പ്രചാരണത്തില്‍ സത്യാവസ്ഥ തുറന്നുപറയുകയാണ് അക്ഷയ് കുമാര്‍ ഇപ്പോള്‍.

തന്നെക്കുറിച്ച് പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്ന് താരം പറയുന്നു. എന്നാല്‍ ഇത്തവണ വ്യാജപ്രചരണം കണ്ടില്ലെന്ന് നടിക്കാന്‍ ആവില്ലെന്ന് താരം പറയുന്നു. വ്യാജ പ്രചരണം നടത്തുന്നവരെ വെറുതെ വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് താരം വ്യക്തമാക്കി. ട്വിറ്ററില്‍ വാര്‍ത്തയുടെ സ്‌ക്രീന്‍ഷോര്‍ട്ട് പങ്കുവെച്ച് കൊണ്ടാണ് അക്ഷയ് കുമാറിന്റെ പ്രതികരണം.

‘ലയര്‍(നുണയന്‍) ലയര്‍ പാന്റ് ഓണ്‍ ഫയര്‍! ഇങ്ങനെ നിങ്ങള്‍ കുട്ടിക്കാലത്ത് കേട്ടിട്ടുണ്ടോ? ചില ആളുകള്‍ ഇനിയും വളര്‍ന്നിട്ടില്ല. അത്തരക്കാരെ വെറുതെ വിടാനുളള മാനസികാവസ്ഥയിലല്ല ഞാന്‍. അടിസ്ഥാനരഹിതമായ നുണകള്‍ എഴുതിയാല്‍ ഞാന്‍ പ്രതികരിക്കും’, എന്ന് താരം ട്വീറ്റ് ചെയ്തു.

അക്ഷയ് കുമാറിന്റെ പുതിയ ചിത്രം രാം സേതു റിലീസിനൊരുങ്ങിയിരിക്കുകയാണ്.
ഒക്ടോബര്‍ 25ന് പുറത്തിറങ്ങുന്ന ചിത്രത്തില്‍ ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, നുസ്രത്ത് ഭറുച്ച, സത്യദേവ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്.

അഭിഷേക് ശര്‍മയാണ് രാം സേതുവിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രാഹണം അസീം മിശ്രയാണ് നിര്‍വഹിക്കുന്നത്. ചിത്ര സംയോജനം രാമേശ്വര്‍ എസ് ഭഗത് ആണ് നിര്‍വഹിക്കുന്നത്.

അടുത്തിടെ പുറത്തിറങ്ങിയ അക്ഷയ് കുമാര്‍ ചിത്രങ്ങളെല്ലാം തന്നെ വന്‍ പരാജയമായിരുന്നു. അതെല്ലാം രാ സേതു നികത്തുമെന്ന പ്രതീക്ഷയിലാണ് താരത്തിന്റെ ആരാധകരും ബോളിവുഡ്

ലോകവും.

ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ എത്തിയ ‘കട്പുത്‌ലി’യാണ് അക്ഷയ് കുമാറിന്റെ അവസാനമായി പ്രദര്‍ശനത്തിന് എത്തിയ ചിത്രം. അക്ഷയ് കുമാറിന്റെ അവസാനം തിയ്യറ്ററിലെത്തിയ ചിത്രം ‘രക്ഷാബന്ധന്‍’. വമ്പന്‍ ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു
‘രക്ഷാബന്ധന്‍’. പക്ഷേ ബോക്‌സ് ഓഫീസില്‍ പിടിച്ചുനില്‍ക്കാനായില്ല. മാത്രമല്ല,
അക്ഷയ് കുമാറിന്റെ ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയമായി ‘രക്ഷാബന്ധന്‍’ മാറി.

‘ബച്ചന്‍ പാണ്ഡെ’, ‘സമ്രാട്ട് പൃഥ്വിരാജ്’ എന്നീ ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമായിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഇറങ്ങിയ ‘ബെല്‍ ബോട്ടം’ എന്ന സിനിമയും പരാജയം അറിഞ്ഞു. ഈ കാലയളവില്‍ 2021 നവംബറില്‍ പുറത്തിറങ്ങിയ ‘സൂര്യവംശി’ മാത്രമാണ് അല്പം ആശ്വാസമായത്.

You May Also Like