Connect with us

Hi, what are you looking for?

Film News

മറ്റുള്ളവരെ വേദനിപ്പിച്ചും കളിയാക്കിയും സന്തോഷിക്കേണ്ട!!! ഉള്ളിലെ മൃഗത്തിനെ മാറ്റി ദൈവം പുറത്തുവരണം-ബാല

സ്‌നേഹം നേടണമെങ്കില്‍ സ്‌നേഹം കൊടുത്താലേ നേടാന്‍ പറ്റൂ, പൈസ കൊടുത്തോ പേടിപ്പിച്ചോ സ്‌നേഹം നേടാന്‍ പറ്റില്ലെന്ന് നടന്‍ ബാല. ഓണാശംസയോടൊപ്പമാണ് ബാലയുടെ സ്‌നേഹ സന്ദേശവും. തനിക്ക് ഈ ഓണത്തിന് കേരളത്തില്‍ ഉണ്ടാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു എങ്കിലും ചില കാരണങ്ങളാല്‍ ചെന്നൈയിലാണെന്നും ബാല പറയുന്നു.

തിരുവോണം സ്‌പെഷ്യല്‍ ഡേ ആണ്. എല്ലാരും അടിച്ചുപൊളിക്കുന്നുവെന്ന് തോന്നുന്നു. ഈ ഓണത്തിന് എന്നെ സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടി മനസില്‍ തോന്നിയ നാല് പോയിന്റ് പറയാം. ഞാന്‍ ഫോളോ ചെയ്യുന്ന നാല് പോയിന്റുകളാണ് അത്.

സ്‌നേഹത്തിന് വില സ്‌നേഹം മാത്രമാണ്. നമുക്ക് സ്‌നേഹം നേടണമെങ്കില്‍ അത് കൊടുക്കണം. ലോകത്ത് പൈസ കൊടുത്തോ പേടിപ്പിച്ചോ സ്‌നേഹം ഒരിക്കലും നേടാന്‍ കഴിയില്ലെന്നതാണ് ഫസ്റ്റ് പോയിന്റ്.

താന്‍ അടുത്തിടെ വായിച്ച ഒരു കാര്യമാണ്, നമ്മള്‍ സ്വന്തം ബോട്ടില്‍ ഉറങ്ങി കൊണ്ടിരിക്കുകയാണ്. അപ്പുറത്ത് നിന്ന് വലിയൊരു കാറ്റടിക്കുമ്പോള്‍ മറ്റൊരു ബോട്ട് വന്നു നമ്മുടെ ബോട്ടില്‍ തട്ടി. നമ്മള്‍ ഉറങ്ങുകയായിരുന്നു. അപ്പുറത്തെയാളും. നമ്മുടെ ദേഷ്യം മുഴുവന്‍ അപ്പുറത്തെ ആളോട് കാണിക്കും. ഇതേ പോലെ ഒരു ബോട്ട് വന്നു തട്ടുമ്പോള്‍ ബോട്ടില്‍ ആളില്ലെങ്കില്‍ ബോട്ടിനോട് ദേഷ്യപ്പെടുമോ?, അപ്പോള്‍ ദേഷ്യമെന്നത് ആപേക്ഷികമാണ്- ഇതാണ് സെക്കന്റ് പോയിന്റെന്ന് ബാല പറയുന്നു.

പിന്നെ താന്‍ പഠിച്ച ഒരു നല്ല കാര്യം മൊതലാളി-തൊഴിലാളി, അച്ഛന്‍-മകന്‍, അമ്മ-മകള്‍ ഏത് റിലേഷന്‍ഷിപ്പ് ആകട്ടെ എല്ലാവരും കുറ്റം ചെയ്യുന്നുണ്ട്. എന്നാല്‍ ഉള്ളതില്‍ നല്ലത് പറയാന്‍ ശ്രമിക്കുക. ഞാന്‍ എല്‍കെജിയില്‍ പഠിച്ചൊരു കാര്യം ചെറിയ വയസ്സില്‍ അപകടമുണ്ടായെങ്കിലും പലരുടെയും ജീവിതവും മാറിയിട്ടുണ്ട്.

കുറച്ച് സുഹൃത്തുക്കള്‍ പോയി നല്ല പോസിറ്റീവ് എനര്‍ജി കൊടുത്ത് അവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന അനുഭവവുമുണ്ടെന്ന് ബാല പറയുന്നു. മറ്റുള്ളവര്‍ക്ക് പോസിറ്റീവ് എനര്‍ജി കൊടുക്കുന്നതിനേക്കാള്‍ വലിയ കാര്യം വേറെ ഒന്നും തന്നെയില്ലെന്നും താരം പറയുന്നു.
ഞാന്‍ ചെറുപ്പത്തില്‍ കണ്ടു ഏറെ വിഷമിച്ച കാര്യമാണ് നാലാം പോയിന്റായി പറയുന്നത്. അന്ന് അതിന്റെ അര്‍ഥം മനസിലായില്ല. എല്ലാ മനുഷ്യനുള്ളിലും ഒരു ചെകുത്താനുണ്ട്. അന്ന് ഞാന്‍ സ്‌കൂള്‍ വിട്ടു വരുമ്പോള്‍ കുറച്ച് പിള്ളേര്‍ കളിച്ചുകൊണ്ടിരിക്കുകയാണ്. ഓനാന്‍ എന്നൊരു സാധനമുണ്ട്. ഈ കുട്ടികള്‍ ക്രാക്കര്‍ വെച്ച് കെട്ടി പൊട്ടിക്കും. അതൊരു സന്തോഷമാണ്.

നമ്മുടെ അകത്ത് തന്നെ ഒരു മൃഗമുണ്ട്. അത് മാറ്റണം, നമ്മുടെ അകത്ത് ഇരിക്കുന്ന ദൈവം പുറത്തുവരണം. മറ്റുള്ളവരെ വേദനിപ്പിച്ച്, മറ്റുള്ളവരെ കളിയാക്കി നമ്മള്‍ സന്തോഷിക്കുന്നത് മൃഗത്തനമാണ്. നമുക്ക് വിഷമം ഉണ്ടായാലും അത് മറന്നു മറ്റുള്ളവര്‍ക്ക് സന്തോഷം കൊടുക്കുന്നത് ദൈവത്തനമാണ്. ഈ ഓണം ദൈവം എല്ലാവര്‍ക്കുമൊപ്പം ഉണ്ടാകട്ടെ. ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു, നല്ലത് നടക്കട്ടെ. ഇനി എല്ലാം നല്ലത് വരട്ടെ എന്നും ബാല പറഞ്ഞു.

You May Also Like