Connect with us

Hi, what are you looking for?

Film News

ബിഎംഡബ്ല്യുവിന്റെ അത്യാഡംബരം ഇനി നിവിന്‍ പോളിയ്ക്ക്!!

മലയാളത്തിന്റെ പ്രിയതാരമാണ് നിവിന്‍ പോളി. വെല്‍ഫയര്‍, മിനി കൂപ്പറിനും പിന്നാലെ പുതിയ ആഢംബരത്തെ ഗാരേജിലെത്തിച്ചിരിക്കുകയാണ് ഹീറോ. ബിഎംഡബ്ല്യുവിന്റെ അത്യാഡംബര സെഡാന്‍ 740 ഐയാണ് നിവിന്റെ ഗാരേജിലെത്തിയ പുതിയ താരം.

ബി.എം.ഡബ്ല്യു 740ഐ എംസ്പോര്‍ട്ട് പതിപ്പാണ് നിവിന്റെ ഗാരേജിലെത്തിയ പുതിയ താരം. കൊച്ചിയിലെ ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫിറ്റില്‍ നിന്നാണ് താരം പുതിയ ആഡംബര വാഹനം സ്വന്തമാക്കിയത്. 1.7 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില. സെവന്‍ സീരീസിന്റെ 2023 പതിപ്പാണ്.

അടുത്തിടെയാണ് ഫഹദ്-നസ്രിയ ദമ്പതിമാരും സെഡാന്‍ 740 ഐ സ്വന്തമാക്കിയിരുന്നു. ആസിഫ് അലി, അനുപ് മേനോന്‍ തുടങ്ങിയ താരങ്ങളുടെയും പക്കലുണ്ട് സെഡാന്‍ 740 ഐ.

സെവന്‍ സീരീസിന്റെ മുന്‍ മോഡലുകളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ലുക്കിലാണ് 2023 സെവന്‍ സീരീസുള്ളത്. ജനുവരിയിലാണ് ബിഎംഡബ്ല്യു 7 സീരിസിന്റെ പുതിയ മോഡല്‍ ഇന്ത്യയിലേക്ക് എത്തിയത്.

നേര്‍ത്ത എല്‍ഇഡി ടെയ്ല്‍ലാമ്പാണ് പിന്‍ഭാഗത്തെ പുതുമ. മൂന്നു ലീറ്റര്‍ ഇന്‍ലൈന്‍ 6 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനുള്ള കാറിന് 380 ബിഎച്ച്പി കരുത്തും 520 എന്‍എം ടോര്‍ക്കുമുണ്ട്. 48V ഇലക്ട്രിക് മോട്ടറും വാഹനത്തിലുണ്ട്. 18 എച്ച്പിയാണ് മോട്ടറിന്റെ കരുത്ത്. എട്ടു സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്‌സ്. വേഗം നൂറുകടക്കാന്‍ വെറും 5.4 സെക്കന്‍ഡ് മാത്രം മതി. ഉയര്‍ന്ന വേഗം മണിക്കൂറില്‍ 250 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത.

You May Also Like