Connect with us

Hi, what are you looking for?

Film News

ഇനി സജീവമായി ശങ്കര്‍ ഉണ്ടാകും…! അഭിനയത്തോടൊപ്പം സിനിമാ നിര്‍മ്മാണ രംഗത്തും..!!

ഒരുകാലത്ത് മലയാളസിനിമയുടെ പ്രിയങ്കരനായ നടനായിരുന്നു ശങ്കര്‍. നടനായും സഹനടനായും എല്ലാം ഒരുപാട് വേഷങ്ങളില്‍ അദ്ദേഹം വെള്ളിത്തിരയില്‍ എത്തിയിട്ടുണ്ട്. ഇപ്പോഴിതാ മുപ്പത്തിയാറ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അദ്ദേഹം വീണ്ടും സിനിമാ നിര്‍മ്മാണ രംഗത്ത് സജീവമാകാനൊരുങ്ങുകയാണ്. ഓഷ്യോ എന്റര്‍ടൈന്‍മെന്റ്‌സ് എന്നാണ് നടന്‍ ശങ്കര്‍ തന്റെ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയ്ക്ക് പേരിട്ടിരിക്കുന്നത്. ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്ക് തന്റെ തിരിച്ചു വരവ് അറിയിച്ചുകൊണ്ട് ‘എഴുത്തോല’ എന്ന ചിത്രമാണ് ശങ്കര്‍ നിര്‍മ്മിക്കുന്നത്.

ശങ്കറും നിഷാ സാരംഗുമാണ് എഴുത്തോല എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. സുരേഷ് ഉണ്ണികൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന സിനിമയാണ് ഇത്. കാലത്തിനൊത്ത് മാറ്റം വന്ന വിദ്യാഭ്യാസ രീതിയെ കുറിച്ചും ഒരുപാട് മാറ്റങ്ങള്‍ വന്നിരിക്കുന്ന പാഠ്യരീതിയെപ്പറ്റിയുമാണ് എഴുത്തോല എന്ന സിനിമ പറയുക. ഓഷ്യോ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ടി ശങ്കര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീജിത്ത് പാച്ചേനി നിര്‍വ്വഹിക്കുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ജെയിംസ് മാത്യു (ലണ്ടന്‍), ക്രിയേറ്റീവ് ഡയറക്ടര്‍- പ്രശാന്ത് ഭാസി, എഡിറ്റര്‍-ഹരീഷ് മോഹന്‍. ബിലു പത്മിനി നാരായണന്റെ വരികളുടെ സംഗീതം നിര്‍വ്വഹിക്കുന്നത് പ്രശാന്ത് കര്‍മ്മയാണ്. 1986ല്‍ നിര്‍മ്മാണ രംഗത്ത് വന്ന ശങ്കര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഈ മേഖലയിലേക്ക് തിരിച്ചു വന്നതിന്റെ സന്തോഷത്തിലാണ്. ”ഇനി അഭിനയത്തോടൊപ്പം നിര്‍മ്മാണ രംഗത്തും സജീവമായുണ്ടാകും.

സിനിമയോടൊപ്പം ഹ്രസ്വ ചിത്രങ്ങളും ഡോക്യുമെന്ററികളും നിര്‍മ്മിക്കാന്‍ തനിക്ക് ഉദ്ദേശമുണ്ടെന്നാണ് ശങ്കര്‍ പറയുന്നത്. 1986-ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത ‘ചേക്കാറാനൊരു ചില്ല’യാണ് ശങ്കര്‍ ആദ്യമായി നിര്‍മ്മിച്ച ചിത്രം. ശങ്കര്‍ തന്നെയായിരുന്നു ആ ചിത്രത്തിലെയും നായകന്‍. മുമ്പ് ശങ്കര്‍ പണിക്കര്‍ എന്ന പേരില്‍ മൂന്നു ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

 

 

 

You May Also Like