Connect with us

Hi, what are you looking for?

Film News

3000 രൂപയുടെ വിവാഹ സാരി, ഒരു ലക്ഷം രൂപ ചെലവ്!! ബോളിവുഡ് താരത്തിന്റെ ലളിത വിവാഹം

വിവാഹങ്ങള്‍ ആര്‍ഭാടമായി ആഘോഷമാക്കുന്നവരാണ് ഏറെയും. പ്രത്യേകിച്ചും സെലിബ്രിറ്റികളുടെ വിവാഹം ആഴ്ചകളോളം നീളുന്ന രാജകീയ വിവാഹങ്ങളാണ്. കോടികളാണ് ഓരോരുത്തരും വിവാഹത്തിന് ചെലവിടാറുള്ളത്.

അതേസമയം, ബോളിവുഡില്‍ നടന്ന ഒരുലളിത വിവാഹമാണ് സോഷ്യലിടത്ത് വൈറലാകുന്നത്. നടി അമൃത റാവുവിന്റെ വിവാഹമാണ് ശ്രദ്ധേയമാകുന്നത്. ബോളിവുഡ് അത്യാഢംബര വിവാഹത്തിനോട് നോ പറഞ്ഞാണ് അമൃത വിവാഹിതയായത്.

പരമ്പരാഗത വസ്ത്രങ്ങളാണ് അമൃത വിവാഹത്തിന് അണിഞ്ഞിരുന്നത്. മോഡേണ്‍ വേഷങ്ങള്‍ തനിക്ക് ഇഷ്ടമല്ലെന്നും അമൃത പറയുന്നു. അന്ന് ധരിച്ച സാരിക്ക് 3000 രൂപയായിരുന്നു വിലയെന്നും അമൃത പറഞ്ഞു. പൂനെയിലെ ഇസ്‌കോണ്‍ ക്ഷേത്രത്തില്‍ വച്ചാണ് അമൃതയും റേഡിയോ ജോക്കിയുമായ അന്മോലും രഹസ്യമായി വിവാഹിതരായത്.

റേഡിയോ ജോക്കിയുമായ അന്മോലുവാണ് അമൃതയുടെ ഭര്‍ത്താവ്. തന്റെ വിവാഹ വസ്ത്രത്തിനും അതേ തുകയായിരുന്നു എന്ന് അന്മോലുവും പറഞ്ഞു. വിവാഹ വേദിക്കായി ആകെ ചെലവഴിച്ചത് 11,000 രൂപയാണ്. മംഗള്‍സൂക്തയ്ക്ക് 18,000 രൂപയുമാണെന്നും ഇരുവരും പറയുന്നു.

വിവാഹം പ്രണയമാണെന്ന് ഞങ്ങള്‍ എപ്പോഴും വിശ്വസിക്കുന്നു. പണം ഒരു ഷോപീസ് അല്ല. ഞങ്ങളുടെ വിവാഹത്തില്‍ ഞങ്ങളുടെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ഉണ്ടാകണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചിരുന്നെന്നും അമൃത പറയുന്നു. ‘മേ ഹൂന നാ’, ‘ഇഷ്‌ക് വിഷ്‌ക്’, ‘ജോളി എല്‍എല്‍ബി’, ‘താക്കറെ’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ നടിയാണ് അമൃത.

You May Also Like