Connect with us

Hi, what are you looking for?

Film News

നടി മീത രഘുനാഥ് വിവാഹിതയാകുന്നു!!

തമിഴകത്തെ ശ്രദ്ധേയ നായികയാണ് നടി മീത രഘുനാഥ്. ഹിറ്റ് ചിത്രം ഗുഡ് നൈറ്റ് ആണ് മീതയ്ക്ക് ആരാധകരെ സമ്മാനിച്ചത്. ഇപ്പോഴിതാ താരം വിവാഹ ജീവിതത്തിലേക്ക് കടക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ്. വിവാഹനിശ്ചയ ചിത്രങ്ങള്‍ പങ്കുവച്ചാണ് മീത സന്തോഷ വാര്‍ത്ത പങ്കുവച്ചത്.

താരത്തിന്റെ ജന്മനാടായ ഊട്ടിലായിരുന്നു വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നത്. ഭാവി ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങളും താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. മഞ്ഞയും മെറൂണും നിറത്തിലുള്ള സാരി ധരിച്ചിരിക്കുന്ന മീതയുടെ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. ഊട്ടിയിലെ കിങ്‌സ് ക്ലിഫ് എന്ന സ്വകാര്യ റിസോര്‍ട്ടില്‍ വെച്ചായിരുന്നു നടിയുടെ വിവാഹനിശ്ചയം.

മുതല്‍ നീ മുടിവും നീ, ഗുഡ് നൈറ്റ് എന്നീ തമിഴ് ചിത്രങ്ങളാണ് മീതയെ ശ്രദ്ധേയയാക്കിയത്.
ഗുഡ് നൈറ്റ് എന്ന സിനിമയില്‍ മണികണ്ഠന്റെ ഭാര്യയുടെ വേഷത്തിലാണ് മീത എത്തിയത്. കൂര്‍ക്കം വലി മൂലം ബുദ്ധിമുട്ടുന്ന ദമ്പതികളുടെ കഥയായിരുന്നു ചിത്രത്തിന്റേത്.

You May Also Like