Connect with us

Hi, what are you looking for?

Film News

കുഞ്ഞതിഥി എത്തുന്നു!!! ഓണാഘോഷത്തിനോടൊപ്പം വലിയ സന്തോഷവാര്‍ത്തയും- മൈഥിലി

ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചപ്പോഴാണ് സന്തോഷവാര്‍ത്തയും മൈഥിലി ആരാധകരെ അറിയിച്ചത്. ഇത്തവണത്തെ ഓണാഘോഷത്തിനോടൊപ്പം ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷവും പങ്കുവച്ച് നടി മൈഥിലി. ഓണച്ചിത്രങ്ങള്‍ പങ്കുവച്ചാണ് താരം സന്തോഷവാര്‍ത്തയും അറിയിച്ചത്. കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണെന്ന് താരം അറിയിച്ചു.

‘എല്ലാവര്‍ക്കും ഓണാശംസകള്‍. ഇതിനൊപ്പം ഞാന്‍ അമ്മയാകാന്‍ ഒരുങ്ങുകയാണെന്ന സന്തോഷവാര്‍ത്ത കൂടി നിങ്ങളെ അറിയിക്കുന്നു’ എന്ന് മൈഥിലി കുറിച്ചു. ഒപ്പം മൈഥിലി ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.

അഹാന കൃഷ്ണ, ശ്വേത മേനോന്‍, ഉണ്ണിമായ പ്രസാദ്, അപര്‍ണ നായര്‍, ഗൗതമി നായര്‍ തുടങ്ങിയ താരങ്ങള്‍ മൈഥിലിക്ക് ആശംസകള്‍ നേര്‍ന്നു. കസവ് സാരിയുടുത്ത്, മുല്ലപ്പൂ ചൂടിയ മൈഥിലി ചിത്രങ്ങളില്‍ കൂടുതല്‍ സുന്ദരിയായിട്ടുണ്ട്. ഭര്‍ത്താവ് സമ്പത്തും മൈഥിലിക്കൊപ്പമുണ്ട്. അനഘ പാലക്കരയാണ് സുന്ദരമായ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
ഈ വര്‍ഷം ഏപ്രിലിലാണ് മൈഥിലിയും ആര്‍ക്കിടെക്റ്റായ സമ്പത്തും വിവാഹിതരായത്. ഏപ്രില്‍ 28-നായിരുന്നു വിവാഹം. രഞ്ജിത് ചിത്രം പാലേരിമാണിക്യത്തിലൂടെയാണ് മൈഥിലി വെള്ളിത്തിരയിലെത്തിയത്. ബ്രെറ്റി ബാലചന്ദ്രന്‍ എന്നാണ് മൈഥിലിയുടെ യഥാര്‍ഥ പേര്.

You May Also Like