Connect with us

Hi, what are you looking for?

Film News

ഗ്ലാമറസായി കുടുംബവിളക്ക് താരം അശ്വതി; ആരാധകരെ ഞെട്ടിച്ച് പുതിയ ചിത്രങ്ങള്‍

സിനിമാ താരങ്ങളെപ്പോലെ തന്നെ സീരീയല്‍ താരങ്ങള്‍ക്കും നിരവധി ആരാധകരുണ്ട്. മിനി സ്‌ക്രീനിലെ മിന്നും താരങ്ങക്ക് ടെലിവിഷന് പുറത്തും അനവധി ആരാധകരുണ്ട്. അത്തരത്തില്‍ ലക്ഷകണക്കിന് ആരാധകരുള്ള മലയാളത്തിലെ ഒരു യുവനായികയാണ് അശ്വതി. മനസ്സിനക്കരെ എന്ന സീരിയലിലൂടെയാണ് താരം അഭിനയം തുടങ്ങുന്നത്. അനവധി സീരിയലുകളില്‍ താരം ഇപ്പോള്‍ അഭിനയ്ക്കുന്നുണ്ട്. മലയാളത്തിനു പുറമെ അന്യ ഭാഷകളിലും അശ്വതി വേഷമിടുന്നുണ്ട്.

എന്നാല്‍ താരത്തെ ഏഷ്യാനെറ്റിലെ കുടുംബവിളക്ക് എന്ന പരമ്പരയിലൂടെയാണ് പ്രേക്ഷകര്‍ അടുത്തറിയുന്നത്. ഭര്‍ത്താവ് ഉപേക്ഷിക്കുന്നതോടെ സുമിത്രയെന്ന നായികാ കഥാപാത്രം നേരിടുന്ന ബുദ്ധിമുട്ടുകളും പ്രതിസന്ധി ഘട്ടങ്ങളുമൊക്കെയാണ് സീരിയലിന്റെ പ്രമേയം. സീരിയലില്‍ സുമിത്രയുടെ മരുമകളുടെ വേഷമാണ് അശ്വതി ചെയ്യുന്നത്. സുമിത്രയുടെ മൂത്തമകന്‍ അനിരുദ്ധിന്റെ ഭാര്യ അനുവായാണ് താരം എത്തുന്നത്.

മോഡലിങ്ങിലൂടെയായിരുന്നു അശ്വതി കരിയറിന് തുടക്കം കുറിച്ചത്. ഫാഷന്‍ ലോകത്തുനിന്നാണ് നടി സീരിയലിലേക്ക് വരുന്നത്. അഭിനയ രംഗത്ത് വന്നിട്ടും താരം മോഡലിങ്ങ് ഉപേക്ഷിച്ചിരുന്നില്ല. അതിനാല്‍ തന്നെ നിരവധി ഫോട്ടോഷൂട്ടുകളുമായി താരം എത്താറുണ്ട്.

ഇപ്പോഴിതാ സിനിമാ താരങ്ങളെപ്പോലും വെല്ലുന്ന മേക്ക്ഓവറിലാണ് അശ്വതി വന്നിരിക്കുന്നത്. നടിയുടെ പുതിയ ഗ്ലാമറസ് ലുക്കിന് ആരാധകരുടെ പൂര്‍ണ സപ്പോര്‍ട്ടും ഉണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ താരം പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

You May Also Like