Connect with us

Hi, what are you looking for?

Film News

അന്ന് മോഹൻലാലിനെ ക്ഷണിച്ചപ്പോൾ അദ്ദേഹം റൗഡി ആയിരുന്നില്ലേ അടൂരിനോട് പ്രതിഷേധിച്ചു കൊണ്ട് മേജർ രവി 

മലയാളികളുടെ പ്രിയ താരം മോഹൻ ലാലിനെ അധിക്ഷേപിച്ചു കൊണ്ട് അടൂർ ഗോപാല കൃഷ്ണന്റെ വാക്കുകൾക്ക് എതിരായി നിരവധി താരങ്ങൾ ആണ് രംഗത്തു എത്തുന്നത്, ഇപ്പോൾ നടനും, നിർമാതാവുമായ മേജർ രവിയും രംഗത്തു എത്തിയിരിക്കയാണ്. താങ്കൾ മോഹൻലാലിനെ നല്ലവനായ റൗഡി എന്ന് വിശേഷിപ്പിച്ചില്ലേ അത് എന്തര്ഥത്തില് ആണെന്നു മനസിലാകുന്നില്ല, താങ്കൾ ഒരിക്കൽ അദ്ദേഹത്തെ താങ്കളുടെ വസതിയിൽ ക്ഷണിച്ചില്ലേ, അത് താങ്കൾ മറന്നുപോയോ മേജർ രവി കുറിക്കുന്നു

താരത്തിന്റെ കുറിപ്പ് ഇങ്ങനെ. ശ്രീ അടൂർ സാർ,ഞാൻ മുൻപ് അയച്ച പോസ്റ്റിന്റെ ബാക്കി രൂപം ആണ് ഇത്, താങ്കൾ മോഹൻ ലാലിനെ നല്ലവനായ റൗഡി എന്ന് വിശേഷിപ്പിച്ചല്ലോ, താങ്കൾ ഒരിക്കൽ അദ്ദേഹത്തെ താങ്കളുടെ വീട്ടിലേക്കു ക്ഷണിച്ചില്ലേ, അന്ന് ഈ നല്ലവനായ റൗഡി അവിടെ എത്തുകയും ചെയ്യ്തിരുന്നു. അതും തന്റെ തിരക്കുകൾക്കിടയിലാണ് അദ്ദേഹം താങ്കളുടെ വീട്ടിൽ എത്തിയത്, ഈ കാര്യം താങ്കൾ മറന്നു പോയിട്ട്ണ്ടെങ്കിൽ ഒന്ന് ഓര്മിപ്പിക്കുകയാണ്.

അന്ന് താങ്കൾ മോഹൻലാലിനോട് തന്റെ ആലപ്പുഴയിൽ നടക്കുന്ന ഷൂട്ടിങ്ങിന്റെ കാര്യം പറയുകയും, അതിൽ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്യ്തു, അന്ന് റൗഡികളുടെ സിനിമ അല്ലാതിരുന്നിട്ടും അദ്ദേഹം വിസമ്മതം ഒന്നും കാണിക്കാതെ ആ സിനിമയിൽ അഭിനയിക്കുകയും ചെയ്യ്തിരുന്നു. ഞാൻ ഒരു ചോദ്യം ചോദിച്ചു കൊള്ളട്ടെ, അന്ന് അദ്ദേഹം റൗഡി അല്ലായിരുന്നു ആ സിനിമയിൽ ക്ഷണിക്കാൻ. എന്നാൽ ആ ചിത്രത്തിൽ മോഹൻലാലിനെ അഭിനയിക്കാൻ സാധിച്ചില്ല അതിനു കാരണമെന്തെന്ന് എന്നെ പോലെ ഞങ്ങൾക്ക് കുറച്ചുപേർക്ക് അറിയാം, അത് താങ്കൾക്കും, മോഹൻലാലിനും അറിയാം, നല്ലവനായ റൗഡി എന്തുകൊണ്ട് അന്ന് ആ ചിത്രത്തിൽ നിന്നും പിന്മാറിയതെന്നു വെച്ചാൽ അദ്ദേഹം നല്ലൊരു റൗഡി ആയതുകൊണ്ട് തന്നെ. മേജർ രവി കുറിച്ച്

You May Also Like