Connect with us

Hi, what are you looking for?

Film News

ഞങ്ങൾക്ക് വേണ്ടി അമ്മ ഒരുപാട് കാര്യങ്ങൾ വേണ്ടെന്ന് വെച്ചിരുന്നു, അഹാന

നിരവധി ആരാധകരുള്ള താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. കൃഷ്ണകുമാറും മക്കളും കലാരംഗത്ത് സജീവമായത് കൊണ്ട് തന്നെ അവർക്ക്  ആരാധകരും ഏറെയാണ്. എന്നാൽ കോവിഡ് കാലം മുതൽ ഭാര്യ സിന്ധുവും സോഷ്യൽ മീഡിയയിൽ സജീവമാകാൻ തുടങ്ങിയിരുന്നു. ശേഷം തന്റെ യൂട്യൂബ് ചാനലിൽ കൂടി തന്റെയും കുടുംബത്തിന്റെയും എല്ലാം വിശേഷങ്ങൾ സിന്ധു മുടങ്ങാതെ പങ്കുവെക്കാൻ തുടങ്ങിയതോടെ സിന്ധുവിന് ആരാധകർ ഏറെയായി എന്ന് പറയാം.  ഇന്ന് ലക്ഷക്കണക്കിന് ഫോളോവേഴ്സ് ആണ് സിന്ധുവിന്റെ യൂട്യൂബ് ചാനലിന് ഉള്ളത്. ചാനൽ പരിപാടികളിലും സിന്ധു ഇപ്പോൾ പങ്കെടുക്കാറുണ്ട്. പലപ്പോഴും മക്കൾ അമ്മയെ കുറിച്ച് ഇത്തരം പരിപാടികളിലും അഭിമുഖങ്ങളിലും എല്ലാം വാചാലർ ആകാറുണ്ട്.

അത്തരത്തിൽ ഒരു അഭിമുഖത്തിൽ വെച്ച് മൂത്ത മകൾ അഹാന തന്റെ ‘അമ്മ സിന്ധുവിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് പ്രേഷകരുടെ  ശ്രദ്ധ നേടിയിരിക്കുന്നത്. തങ്ങൾക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ത്യജിച്ചിട്ടുള്ള വ്യക്തിയാണ് തന്റെ ‘അമ്മ എന്നാണ് അഹാന പറയുന്നത്.  തനിക്ക് പത്ത്  വയസ്സുള്ളപ്പോൾ ആണ് ഹൻസിക ജനിക്കുന്നത്. അങ്ങനെ ഒരു പത്ത് പതിനഞ്ച് വർഷക്കാലം ‘അമ്മ ജീവിച്ചത് ഞങ്ങൾക്ക് വേണ്ടി മാത്രമാണ്. ഇതിനിടയിൽ പല കാര്യങ്ങളും ‘അമ്മ ത്യജിച്ചിട്ടുണ്ട്. ആ ഒരു പത്ത് പതിനഞ്ച് വര്ഷക്കാലത്തെ  അമ്മയുടെ ജോലി ഞങ്ങൾ നാല് മക്കളെ നോക്കുക എന്നത് മാത്രമായിരുന്നു. ഞങ്ങളെ കുളിപ്പിക്കുക, ഡ്രസ്സ് ഇടീപ്പിക്കുക,  മുടി കെട്ടി തരിക, സ്കൂളിൽ അയക്കുക, ഭക്ഷണം തരുക, ഡാൻസ് ക്ലാസ്സിൽ കൊണ്ട് പോയി വിടുക ഇതൊക്കെ ആയിരുന്നു അമ്മയുടെ ജോലി.

പറയുമ്പോൾ ഇതൊക്കെ സിമ്പിൾ ആയി തോന്നും. എന്നാൽ ഒരേ സമയം നാല് പെൺ മക്കളെ നോക്കി വളർത്തുക എന്നത് ചെറിയ കാര്യം അല്ല. ഇതിനിടയിൽ ‘അമ്മ അമ്മയ്ക്ക് വേണ്ടി ജീവിക്കാൻ മറന്നു പോയി. ‘അമ്മ അമ്മയുടെ ഒരു കാര്യവും ശ്രദ്ധിച്ചില്ല. ഒന്നിനും സമയം ചിലവഴിച്ചില്ല. ഞങ്ങൾക്ക് വേണ്ടി ആ കാലം അത്രയും ‘അമ്മ അമ്മയെ തന്നെ മറന്നാണ് ജീവിച്ചത്. എന്നാൽ എനിക്ക് പറയാനുളളത് മക്കളോടുള്ള സ്നേഹം കൊണ്ടാണ് പല അമ്മമാരും അങ്ങനെ ചെയ്യുന്നത്. എന്നാൽ അമ്മ എന്നതിന് അപ്പുറം അവരും ഒരു വ്യക്തിയാണ് എന്നും അവർക്കും അവരുടേതായ വ്യക്തിത്വവും സന്തോഷവും ഒക്കെ ഉണ്ടെന്ന് അവർ ചിന്തിക്കണം എന്നുമാണ്.

You May Also Like