Connect with us

Hi, what are you looking for?

Film News

എല്ലാത്തിനും നന്ദി! ഇവിടം വിടാന്‍ സമയമായി..യാത്ര പറഞ്ഞ് അഹാന കൃഷ്ണ!!

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി അഹാന കൃഷ്ണയുടെ മാലിദ്വീപ് വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയത്. ഇപ്പോഴിതാ മാലിദ്വീപിനോട് വിട പറയാന്‍ സമയമായി എന്ന് അറിയിക്കുകയാണ് അഹാന കൃഷ്ണ. യാത്രകളേയും ഭക്ഷണത്തേയും ഒരുപാട് ഇഷ്ടപ്പെടുന്ന താരം ഇത്തരം വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയ വഴി തന്റെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്, രണ്ടുവര്‍ഷം മുമ്പ് ഉപേഷിച്ച എന്റെ ഹൃദയത്തിന്റെ ഭാഗം തിരഞ്ഞ് ഈ സ്വര്‍ഗത്തില്‍ വീണ്ടുമെത്തിയിരിക്കുന്നു.

അവിടമാണ് മാലദ്വീപ്.. എന്ന് കുറിച്ചുകൊണ്ടായിരുന്നു കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഇവിടെ എത്തിയ വിവരം താരം തന്റെ ആരാധകരെ അറിയിച്ചത്. പിന്നീട് അവിടുത്തെ ഒരുപാട് മനോഹരമായ കാഴ്ച്ചകള്‍ക്കൊപ്പം തന്റെ ഏറ്റവും പുതിയ ചിത്രങ്ങളും താരം സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരുന്നു. നീല നിറത്തിലുള്ള സ്വിമ്മിംഗ് സ്യൂട്ടില്‍ എത്തിയ നടിയുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

 

View this post on Instagram

 

A post shared by Ahaana Krishna (@ahaana_krishna)

മാലിദ്വീപില്‍ എത്തിയത് മുതലുള്ള ഓരോ ഫോട്ടോയും വിശേഷങ്ങളും താരം സോഷ്യല്‍ മീഡിയ വഴി പോസ്റ്റുകളായും സ്റ്റോറികളായും കുറിയ്ക്കുന്നുണ്ടായിരുന്നു. ഇപ്പോഴിതാ ഇവിടം വിടാന്‍ സമയമായെന്ന് ആരാധകരെ അറിയിക്കുകയാണ് അഹാന. തനിക്ക് അവിടെ മികച്ച സേവനങ്ങള്‍ ഉറപ്പാക്കിയവര്‍ക്കുള്ള നന്ദിയും താരം പങ്കുവെച്ച പോസ്റ്റിലൂടെ അറിയിക്കുന്നുണ്ട്.

 

View this post on Instagram

 

A post shared by Ahaana Krishna (@ahaana_krishna)

കഴിഞ്ഞ ദിവസങ്ങളിലായി നടി അഹാന മാലിദ്വീപില്‍ നിന്ന് പങ്കുവെച്ച വെള്ള വസ്ത്രം അണിഞ്ഞൊരു അരയന്നത്തെ പോലെ എത്തിയ ഫോട്ടോകളും കയാക്കിംഗ് നടത്തുന്ന വീഡിയോയും ആഴക്കടലില്‍ മത്സ്യങ്ങളോടൊപ്പം നീന്തി തുടിക്കുന്ന വീഡിയോയും എല്ലാം സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയ കാര്യങ്ങളായിരുന്നു.

You May Also Like