Connect with us

Hi, what are you looking for?

Film News

പതിനാല് വര്‍ഷങ്ങള്‍ പെട്ടെന്ന് കടന്നുപോയി!! അഹാന

നടന്‍ കൃഷ്ണകുമാറിന്റെ കുടുംബം താരകുടുംബമാണ്. ഏറെ ആരാധകരുണ്ട് കുടുംബത്തിന്. അച്ഛനും അമ്മയും മക്കളുമെല്ലാം സോഷ്യല്‍ ലോകത്തും താരങ്ങളാണ്. നടിമാരായ അഹാനയും ദിയയും സഹോദരി ഇഷാനിയും ഹന്‍സുമെല്ലാം ഏറെ ആരാധകരുള്ള താരങ്ങളാണ്. എല്ലാവരും യൂടൂബില്‍ സജീവമാണ്.

പ്രിയപ്പെട്ടവര്‍ക്കെല്ലാം സര്‍പ്രൈസുകള്‍ നല്‍കി സന്തോഷിപ്പിക്കാറുണ്ട് അഹാന. അതെല്ലം പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ അമ്മയുടെ കുട്ടിക്കാല ഓര്‍മ്മകളുള്ള ഗള്‍ഫിലേക്ക് അമ്മയെയും മുത്തശ്ശിയെയുമെല്ലാം കൊണ്ടുപോയിരുന്നു.

ഇപ്പോഴിതാ ഇളയ സഹോദരി ഹന്‍സുവിനൊപ്പമുള്ള ചിത്രമാണ് താരം പങ്കുവച്ചത്. നൊസ്റ്റാള്‍ജിയയാണ് അഹാന പങ്കുവച്ചത്. ഹന്‍സികയുടെ ഒന്നാം ക്ലാസ്സിലെ ആദ്യ ദിനത്തിലുള്ള ചിത്രവും പ്ലസ്ടുവിലെ അവസാന ദിനത്തിലെ ചിത്രങ്ങളുമാണ് അഹാന പങ്കിട്ടത്. പതിന്നാലു വര്‍ഷങ്ങള്‍ പെട്ടെന്ന് പോയെന്നും ഇനി തന്റെ വീട്ടില്‍ സ്‌ക്കൂളില്‍ പോകുന്ന കുട്ടികളില്ലെന്നും അഹാന കുറിച്ചു.

അവധി കഴിഞ്ഞ് കുട്ടികളെല്ലാം സ്‌ക്കൂളിലേക്ക് തിരികെയെത്തുകയാണ്. പതിന്നാലു വര്‍ഷങ്ങള്‍ വളരെ പെട്ടെന്നാണ് പോയത്. ഹന്‍സുവിന്റെ സ്‌ക്കൂള്‍ കാലഘട്ടം തീര്‍ന്നു, ഇപ്പോള്‍ ഞങ്ങളുടെ വീട്ടില്‍ സ്‌ക്കൂളില്‍ പോകുന്ന കുട്ടികള്‍ ആരുമില്ല, അഹാന കുറിച്ചു.

ഹന്‍സുവിന്റെ അവസാന സ്‌കൂള്‍ ദിനത്തില്‍ അമ്മ സിന്ധു വികാരഭരിതമായ കുറിപ്പ് പങ്കുവച്ചിരുന്നു. സ്‌കൂള്‍ യൂണിഫോം തേയ്ക്കുന്നതിന്റെ ഇനി സ്‌കൂള്‍ കുട്ടി ഇല്ലെന്നു പറഞ്ഞായിരുന്നു ഹൃദ്യമായ വീഡിയോ പങ്കുവച്ചത്.

അതേസമയം, പാച്ചുവും അത്ഭുതവിളക്കുമാണ് അഹാനയുടെ അവസാനം തിയ്യേറ്ററിലെത്തിയ ചിത്രം. അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകന്‍. ചിത്രം ഇപ്പോള്‍ ഒടിടിയിലെത്തിയിരിക്കുകയാണ്.

 

View this post on Instagram

 

A post shared by Ahaana Krishna (@ahaana_krishna)

You May Also Like