Connect with us

Hi, what are you looking for?

Film News

എന്റെ അമ്മയ്ക്ക് ഞാന്‍ കൊടുത്ത ഉപദേശം അത് മാത്രമാണ്!! – ഐശ്വര്യ ലക്ഷ്മി

മലയാളത്തിന്റെ പ്രിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. നായിക കഥാപാത്രത്തിന് പ്രധാന്യമുള്ള സിനിമകള്‍ തിരഞ്ഞെടുത്ത് വിവിധ ഭാഷാ ചിത്രങ്ങളില്‍ മുന്നേറുന്ന താരം ഇന്ന് മലയാളത്തിലെ തന്നെ തിരക്കുള്ള നടിമാരില്‍ ഒരാളായി മാറിയിരിക്കുകയാണ്. അഭിനയത്തോടൊപ്പം ഐശ്വര്യ ലക്ഷ്മിയുടെ അഭിമുഖങ്ങളും വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ സ്വന്തം അമ്മയ്ക്ക് എന്ത് ഉപദേശമാണ് കൊടുക്കാനുള്ളത് എന്ന ചോദ്യത്തിന് താരം നല്‍കിയ ഉത്തരമാണ് വളരെ രസകരമായിരിക്കുന്നത്. ബിഹൈന്‍ഡ് വുഡ്‌സിന് അനുവദിച്ച് നല്‍കിയ അഭിമുഖത്തില്‍ വെച്ചാണ് ഐശു ഇതേ കുറിച്ച് സംസാരിച്ചത്..

എനിക്ക് എന്റെ അമ്മയ്ക്ക് കൊടുക്കാനുള്ള ഉപദേശം നന്നാവണം.. എന്നാണ് എന്ന് ഐശ്വര്യ ലക്ഷ്മി അഭിമുഖത്തില്‍ വെച്ച് പറഞ്ഞു. സിനിമയിലേക്ക് വരാന്‍ തന്റെ വീട്ടുകാര്‍ക്ക് ഒട്ടും താല്‍പര്യം ഇല്ലെന്ന് ഐശ്വര്യ ലക്ഷ്മി ഇതിന് മുന്‍പും പറഞ്ഞിരുന്നു. ഇപ്പോഴും അവരുടെ ആ നിലപാടിയില്‍ കാര്യമായ മാറ്റമൊന്നും ഇല്ലെന്നും ഐശ്വര്യ പറഞ്ഞിരുന്നു.. എന്നെ ഒരുപാട് ഉപദേശിച്ച് മടുത്തതാണ് അമ്മ.. ഇപ്പോള്‍ ഞാന്‍ അമ്മയോട് പറയും അമ്മയാണ് മാറേണ്ടത് എന്ന്.. ഐശു പറയുന്നു. ഇനിയെങ്കിലും അമ്മ എനിക്ക് സപ്പോര്‍ട്ടല്ല എന്ന് അഭിമുഖങ്ങളില്‍ പോയി പറയരുത് എന്ന് അമ്മ പറഞ്ഞയച്ചതായും നടി പറയുന്നു..

അമ്മ കുമാരി കണ്ടിരുന്നു ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞിരുന്നു. അപര്‍ണ ബാലമുരളിയുടെ അമ്മയേയും രജിഷ വിജയന്റെ അമ്മയേയും ഒക്കെ കണ്ടുപഠിക്കാന്‍ ഞാന്‍ അമ്മയോട് പറയാറുണ്ട്.. അവരെല്ലാം മക്കളോടൊപ്പം ഷൂട്ടിന് വരുന്നുണ്ട്. എന്റെ അമ്മ കൂടെ വരാറുണ്ടോ.. എന്നെല്ലാം ചോദിച്ചാണ് ഞാന്‍ വീട്ടില്‍ അടിയുണ്ടാക്കുന്നത് എന്നും ഐശ്വര്യ പറയുന്നു.

അതേസമയം, കുമാരിയാണ് ഐശ്വര്യ ലക്ഷ്മിയുടെ ഏറ്റവും പുതിയ സിനിമ. സിനിമ മികച്ച പ്രതികരണങ്ങള്‍ നേടിയിരുന്നു. തമിഴിലും തെലുങ്കിലുമായി ഗട്ട കുസ്തിയാണ് ഇനി ഐശ്വര്യ നായികയായി എത്തുന്ന ചിത്രം. ഡിസംബര്‍ രണ്ടിന് റിലീസ് ചെയ്യുന്ന ചിത്രത്തില്‍ വിഷ്ണു വിശാല്‍ ആണ് നായക വേഷത്തില്‍ എത്തുന്നത്.

You May Also Like