Connect with us

Hi, what are you looking for?

Film News

ഇതൊക്കെ കണ്ടു പേടിക്കുന്ന വെറും ഊച്ചാളിയല്ല താനെന്ന് നാദിറ

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. ഏറെ സ്വീകാര്യതയാണ് പരിപാടിക്ക് ആരാധകരുടെ ഈടായി കിട്ടിക്കൊണ്ടിരിക്കുന്നത്. പല ഭാഷകളികൾ ആയി സംപ്രേക്ഷണം ചെയ്യുന്ന പരിപാടികൾ അതാത് ഭാഷയിലെ സിനിമ സൂപ്പർ സ്റ്റാറുകൾ ആണ് അവതരിപ്പിക്കുന്നത്. മലയാളത്തിൽ മോഹൻലാൽ അവതരിപ്പിക്ക പരിപാടിയുടെ പുതിയ സീസൻ അടുത്തിടെ ആണ് സംപ്രേക്ഷണം ആരംഭിച്ചത്. ആദ്യ ദിവസം മുതൽ തന്നെ പരുപാടി പ്രേക്ഷകരുടെ ശ്രദ്ധ നേടാൻതുടങ്ങിയിരുന്നു. തുടക്കം തന്നെ വീടിനകത്ത് പൊട്ടിത്തെറികൾ ഉണ്ടാകാൻ തുടങ്ങിയതോടെ പരുപാടി കൂടുതൽ ശ്രദ്ധ നേടുകയാണ്.

ഈ തവണ ബിഗ് ബോസ് മലയാളത്തിൽ മത്സരിക്കാൻ വന്ന മത്സരാര്ഥികളിൽ പലരും പ്രേക്ഷകർക്ക് അത്ര സുപരിചിതർ ആയ വ്യക്തികൾ അല്ല. എങ്കിൽ പോലും മത്സരാർത്ഥികൾക്ക് ആദ്യ ദിവസം മുതൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാൻ കഴിഞ്ഞു എന്നതാണ് സത്യം. സോഷ്യൽ മീഡിയയിൽ വൈറൽ പ്രസ്താവനകൾ നടത്തിയതിൽ കൂടി ശ്രദ്ധ നേടിയ അഖിൽ മാരാരും ഈ തവണ ബിഗ് ബോസ് ഹൗസിൽ എത്തിയിട്ടുണ്ട്. പരുപാടി അതിന്റെ ആദ്യ ആഴ്ച പിന്നിട്ടപ്പോൾ അഖിൽ മാരാർ ആണ് ഹൗസ് കാപ്റ്റൻ ആയി തിരഞ്ഞെടുക്കപ്പെട്ടതും. എന്നാൽ പരിപാടിയിലെ മറ്റൊരു മത്സരാർത്ഥിയായ നാദിറയുമായി കഴിഞ്ഞ ദിവസം അഖിൽ നടത്തിയ വാക്ക് തർക്കവും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ജയിലിൽ കിടന്ന ഗോപികയോട് ഉറങ്ങരുത് എന്ന് ആജ്ഞാപിക്കുന്നത് പോലെ അഖിൽ മാരാർ പെരുമാറി എന്ന് പറഞ്ഞാണ് നാദിറ അഖിലിനോട് കയർത്ത് സംസാരിച്ചത്. ഇവരോടെയൊക്കെ അധികാര മനോഭാവത്തിൽ ആണ് അഖിൽ പറയുന്നത് എന്നും അഖിൽ നടത്തുന്നത് വെറുമൊരു പട്ടിഷോ ആണെന്നും അതൊക്കെ കണ്ടു പേടിക്കുന്ന വെറുമൊരു ഊച്ചാളി അല്ല താൻ എന്നുമാണ് നാദിറ പറഞ്ഞത്. അഖിലും നാദിറയും തമ്മിലുള്ള വാക്ക് തർക്കത്തിനിടയിൽ അഖിൽ നാദിറയെ പൊടി എന്ന് വിളിക്കുകയും അത് തന്റെ വീട്ടിൽ പോയി വിളിച്ചാൽ മതി എന്നുമാണ് നാദിറ അഖിലിന് കൊടുത്ത മറുപടിയും.

You May Also Like