Connect with us

Hi, what are you looking for?

Film News

അവസാന ഡയലോഗിലും പൊട്ടിച്ചിരിപ്പിച്ച് ഇന്നസെന്റ് !! അദ്ദേഹം ചിത്രം കണ്ടിരുന്നെങ്കില്‍ ഇങ്ങനെ പറഞ്ഞേനെ- അഖില്‍ സത്യന്‍

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യന്‍ ഫഹദ് ഫാസിലിനെ നായകനാക്കി ചെയ്ത ചിത്രമാണ് ‘പാച്ചുവും അത്ഭുതവിളക്കും’. മികച്ച പ്രതികരണം നേടി തിയ്യററില്‍ ചിരിനിറയ്ക്കുകയാണ് ‘പാച്ചുവും അത്ഭുതവിളക്കും’. അന്തരിച്ച നടന്‍ ഇന്നസെന്റിന്റെ അവസാന ചിത്രം കൂടിയാണിത്.

ഇപ്പോഴിതാ ഇന്നസെന്റിന്റെ ഓര്‍മ്മകള്‍ പങ്കുവച്ചിരിക്കുകയാണ് അഖില്‍. ഇന്നസെന്റ് അങ്കിള്‍ ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമാണ്. ഞാന്‍ സിനിമ എഴുതാന്‍ തുടങ്ങുന്നു എന്നറിഞ്ഞതു മുതല്‍ ഇന്നസെന്റ് അങ്കിള്‍ ഇടയ്ക്കിടെ വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കും. ആദ്യം എഴുതി വന്നപ്പോള്‍ അദ്ദേഹത്തിന് പറ്റിയ കഥാപാത്രമില്ലായിരുന്നു. പിന്നീട് അദ്ദേഹത്തിന് വേണ്ടി ആ കഥാപാത്രത്തെയും എഴുതിച്ചേര്‍ക്കുകയായിരുന്നു.

സിനിമാ ജീവിതത്തിലെ ഇന്നസെന്റിന്റെ അവസാന ഡയലോഗ് ‘കള്‍ഗ്രാജുലേഷന്‍സ്’ എന്നാണ്. തിയ്യേറ്ററില്‍ ആ ഡയലോഗ് കേട്ട് ജനം പൊട്ടിച്ചിരിക്കുകയായിരുന്നു. ഈ ചിത്രം ഇന്നസെന്റ് കണ്ടിരുന്നെങ്കില്‍ തന്നോടും ഇതു തന്നെ പറയുമായിരുന്നെന്നും അഖില്‍ പറയുന്നു.

അച്ഛനെ പോലതന്നെ നല്ല ഫീല്‍ ഗുഡ് മൂവി തന്നെയാണ് അഖിലും ഒരുക്കിയിരിക്കുന്നത്. ഫഹദിനും ഇന്നസെന്റിനും കൂടാതെ മുകേഷ്, അല്‍ത്താഫ് സലിം, നന്ദു എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാവുന്നത്.

You May Also Like