Connect with us

Hi, what are you looking for?

Film News

വിജയ് മോശമായിരുന്നു എന്ന് പറഞ്ഞ് വന്നാല്‍ തിരണ്ടിവാല്‍ വെച്ച് അടിക്കണം!!!

റിലീസിന് മുമ്പുതന്നെ ഹൈപ്പിന്റെ കെടുമുടിയിലെത്തിയ ലോകേഷ് കനകരാജ് – വിജയ് ചിത്രം ‘ലിയോ’ തീയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ഹൈപ്പിനോട് നീതിപുലര്‍ത്തിയ ചിത്രമെന്നാണ് ആദ്യ പ്രദര്‍ശനങ്ങള്‍ കഴിയുമ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്ന പ്രതികരണങ്ങള്‍. വിജയിയുടെ സാധാരണ പടങ്ങളേക്കാള്‍ വ്യത്യസ്തതയുള്ള ചിത്രമെന്നാണ് ആരാധകലോകം ഒന്നിച്ച് പറയുന്നത്.

ചിത്രത്തിനെ കുറിച്ച് അക്ഷയ് കരുണ്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകള്‍ ശ്രദ്ധേയമായിരിക്കുകയാണ്. എല്ലാം തികഞ്ഞ അസാമാന്യ അഭിനയപ്രതിഭാസം ഒന്നുമല്ല വിജയ്. എന്നാലും തന്റെ പരിമിതിക്ക് ഉള്ളില്‍ നിന്ന് ഇങ്ങേരുടെ പെര്‍ഫോമന്‍സ് ഉണ്ട് സ്‌ക്രീന്‍ പ്രെസന്‍സ് അഴിഞ്ഞാട്ടം പീക്ക് ലെവല്‍. ലിയോ വിജയ് മോശമയിരുന്നു എന്ന് പറഞ്ഞു ആരേലും വന്നാല്‍ തിരണ്ടിവാല്‍ വെച്ച് അടിക്കണം. ലിയോ വിജയ്യുടെ ടൈലര്‍ മേഡ് പെര്‍ഫോമന്‍സ് പടമാണ്.

വണ്‍ ഓഫ് ദി ബെസ്റ്റ് പെര്‍ഫോമന്‍സ്. ഇമോഷണല്‍ സീന്‍സ് ഒക്കെ ഇങ്ങേര്‍ അത്ര കൃത്യമായി ചെയ്‌തേ. ഒന്ന് ഓവറായാല്‍ ക്രിഞ്ച് ആവുന്ന പലതും വിജയ് ഈസിയായി തന്റെ സ്‌ക്രീന്‍ പ്രസന്‍സ് സ്വാഗ് കൊണ്ട് മറികടന്നിട്ട് ഉണ്ട്, ഹൈന ഫൈറ്റ്, തൃഷ കോമ്പിനേഷന്‍ , വെയര്‍ഹൌസ് ഫൈറ്റ് ,നാന്‍ റെഡി ഒക്കെ വിജയ് ഫാന്‍സ് ആഘോഷിക്കാം. അത്ര റേഞ്ച് ഉണ്ട്.

തമിഴ്‌നാട്ടില്‍ നിന്ന് ഒരുത്തന്‍ വന്ന് കേരളത്തിലെ മൊത്തം തീയേറ്റര്‍ തൂക്കണം എങ്കില്‍ അത് ഇങ്ങേര്‍ക്ക് മാത്രമേ കഴിയൂ
||Varumbothe Theriyanam Vara Singam yaar ??||
Ilayathalapathy Vijay ?????? എന്നു പറഞ്ഞാണ് അക്ഷയ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റ് ചെയ്യുന്നത്.

You May Also Like