Connect with us

Hi, what are you looking for?

Film News

അല്ലു അര്‍ജുന്‍ എന്ന ഡാന്‍സറിനു പിന്നിലെ രഹസ്യം ഇതാണ്..!!

തെന്നിന്ത്യയില്‍ ഒരുപാട് ആരാധകരുള്ള നടനാണ് അല്ലു അര്‍ജുന്‍. മൊഴിമാറ്റിയ സിനിമകളിലൂടെ മലയാളികള്‍ക്ക് മുന്നില്‍ എത്തിയ ഈ തെലുങ്ക് നടന്‍ പിന്നീട് മലയാളി സിനിമാ പ്രേമികളുടെ കൂടി അല്ലുവായി മാറുകയായിരുന്നു. താരത്തിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു പുഷ്പ. പതിവില്‍ നിന്ന് വ്യത്യസ്തമായൊരു കഥാപാത്രത്തെ അവതരിപ്പിച്ച് അല്ലു അര്‍ജുന്‍ വീണ്ടും പ്രേക്ഷകരുടെ കൈയ്യടി നേടി. കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച പുഷ്പയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുമ്പോഴാണ് തന്റെ ജീവിതത്തിലെ വിശേഷങ്ങള്‍ പങ്കുവെച്ച് കൊണ്ട് ഇപ്പോള്‍ അല്ലു എത്തിയിരിക്കുന്നത്.

സിനിമയിലേക്ക് വന്നിട്ട് കാലങ്ങള്‍ ഒരുപാട് കഴിയുന്നു എങ്കിലും താരത്തിന്റെ പ്രസരിപ്പിനും ഊര്‍ജത്തിനും ഒരു കുറവും വന്നിട്ടില്ല. ഇപ്പോഴിതാ അതിന്റെയും തന്റെ ഡാന്‍സ് പവറന്റെയും രഹസ്യത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ചുറ്റുമുള്ള ആളുകളാണ് എപ്പോഴും പോസിറ്റീവ് ആയി നിര്‍ത്തുന്നത്. അവര്‍ തരുന്ന ഊര്‍ജമാണ് ഡാന്‍സിലും ഫൈറ്റിലും എല്ലാം കാണുന്നത്. അത് പ്രേക്ഷകരിലും ചലനങ്ങളുണ്ടാക്കുന്നെന്ന് കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നും. ജോലി ചെയ്യുന്നവര്‍ക്കൊപ്പം നിന്നാല്‍ മതി, നമ്മളറിയാതെ തന്നെ പോസിറ്റീവ് വൈബ്‌സ് ഉള്ളിലുണ്ടാകും.

എന്റെ ഡാന്‍സിനെ അഭിനന്ദിക്കുന്ന ഒരുപാടു പേരുണ്ട്. ആ നൃത്തം ചെയ്യാനെടുക്കുന്ന അധ്വാനത്തെക്കുറിച്ചു പലര്‍ക്കും അറിയില്ല. ഞാന്‍ നൃത്തം പഠിച്ചിട്ടില്ല. പക്ഷേ, കുട്ടിക്കാലം മുതല്‍ക്കേ അതിനോട് ഒരുപാടിഷ്ടമായിരുന്നു. സിനിമയിലെത്തിക്കഴിഞ്ഞാണ് ഡാന്‍സ് ചെയ്യാന്‍ തുടങ്ങുന്നത്. സ്വന്തമായി പഠിച്ചു. ആദ്യമൊക്കെ ഓരോ സ്റ്റെപ്പും കണ്ണാടിക്കു മുന്നില്‍ ചെയ്തു നോക്കുമായിരുന്നു. ഇപ്പോഴും വലിയ ഹോംവര്‍ക്കുകള്‍ നടത്തിയിട്ടാണ് ലൊക്കേഷനിലെത്താറുള്ളത്.

കുട്ടിക്കാലത്തെ ആഗ്രഹം അനിമേഷന്‍ പഠിക്കാനായിരുന്നു. ഞാന്‍ സിനിമയിലെത്തുമെന്നോ ഇത്രയും ആരാധകരുണ്ടാകുമെന്നോ ഒരിക്കലും കരുതിയില്ല. സിനിമകളില്‍ അഭിനയിക്കും തോറും പ്രേക്ഷകരില്‍ നിന്നുള്ള സ്‌നേഹം തിരിച്ചറിയാന്‍ തുടങ്ങും. ഒരിക്കല്‍ അതു കിട്ടിയാല്‍ വീണ്ടും അനുഭവിക്കാന്‍ ആഗ്രഹം തോന്നും എന്നും അല്ലു പറയുന്നു.

You May Also Like