Connect with us

Hi, what are you looking for?

Film News

എഎഎ സിനിമാസുമായി അല്ലു അര്‍ജ്ജുന്‍!! സൗത്ത് ഇന്ത്യയിലെ ആദ്യ എല്‍ഇഡി മള്‍ട്ടിപ്ലെക്‌സ്

തിയ്യേറ്റര്‍ ബിസിനസിലേക്ക് ചുവടുവച്ച് തെന്നിന്ത്യയുടെ സൂപ്പര്‍ ഹീറോ അല്ലു അര്‍ജ്ജുന്‍. ഹൈദരാബാദിലെ അമീര്‍പേട്ട് ഏരിയയിലാണ് അല്ലു പുതിയ മള്‍ട്ടിപ്ലക്സ് നിര്‍മ്മിച്ചിരിക്കുന്നത്. ‘എഎഎ സിനിമാസ്'(ഏഷ്യന്‍ അല്ലു അര്‍ജുന്‍) എന്നാണ് പേര്.

ഏഷ്യന്‍ സിനിമസുമായുള്ള പാര്‍ട്ട്‌നര്‍ഷിപ്പിലാണ് അല്ലു അര്‍ജ്ജുന്‍’എഎഎ സിനിമാസ്’ സ്ഥാപിച്ചിരിക്കുന്നത്. നിര്‍മ്മാതാവ് അല്ലു അരവിന്ദും സുനില്‍ നാരംഗും മറ്റതിഥികളും ചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാടനത്തിന് അല്ലു അര്‍ജ്ജുനെ കാണാനായി ധാരാളം ഫാന്‍സും സ്ഥലത്ത് എത്തിയിരുന്നു.

‘എഎഎ സിനിമാസിലെക്ക് സ്വാഗതം. മൂന്നുലക്ഷം സ്‌ക്വയര്‍ ഫീറ്റ് ആണ് ഈ കോംപ്ലക്‌സിന്റെ വിസ്തീര്‍ണ്ണം. മൂന്നാം നിലയില്‍ മുപ്പത്തയ്യായിരം സ്‌ക്വയര്‍ ഫീറ്റില്‍ ഫുഡ് കോര്‍ട്ടിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. നാലാം നിലയിലാണ് അഞ്ചു സ്‌ക്രീനുകളുള്ള എഎഎ സിനിമാസ്. ഇവിടത്തെ സ്‌ക്രീന്‍ 2വില്‍ LED സ്‌ക്രീനാണുള്ളത്. സൗത്ത് ഇന്ത്യയിലെ LED സ്‌ക്രീനുള്ള ഏക മള്‍ട്ടിപ്ലെക്‌സാണ് എഎഎ സിനിമാസ്, എന്നും സുനില്‍ നാരംഗ് വ്യക്തമാക്കി.

പ്രൊജക്ഷന്‍ ആവശ്യമില്ലാത്ത ഈ സാങ്കേതികവിദ്യ ദൃശ്യമികവിലും ഏറെ മുന്നിലാണ്. പ്രേക്ഷകര്‍ക്ക് നയനാനന്ദകരമായ ഒരു അനുഭവമായിരിക്കും ഇത് നല്‍കുക. സ്‌ക്രീന്‍ 1 അറുപത്തേഴ് അടി ഉയരമുള്ളതും, ബാര്‍ക്കോ ലേസര്‍ പ്രൊജക്ഷനും അറ്റ്മോസ് ശബ്ദസാങ്കേതികവിദ്യയും ഉള്ളതുമാണ്. ഹൈദരാബാദിലെ തന്നെ ഏറ്റവും വലിയ സ്‌ക്രീനാണിത്. ലോകോത്തരനിലവാരമുള്ള ശബ്ദനിലവാരമാണ് ഈ സ്‌ക്രീനുകളില്‍ നിങ്ങള്‍ക്ക് ലഭിക്കുക. കുറവുകളൊന്നും വരുത്താതെയാണ് ഇവിടത്തെ ലോബിയും ഒരുക്കിയിരിക്കുന്നത്, പ്രേക്ഷകര്‍ക്ക് ഇതൊരു പുത്തന്‍ അനുഭവമായിരിക്കുമെന്നു പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

‘എഎഎ സിനിമാസ്’ അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങളോടെയാണ് ഒരുക്കിയിരിക്കുന്നത്. ഉന്നത സാങ്കേതിക വിദ്യകളോടെയാണ് സുനില്‍ നാരംഗ് ഇഇതൊരുക്കിയത്. LED സ്‌ക്രീന്‍ ഉള്ള സൗത്ത് ഇന്ത്യയിലെ ഏക മള്‍ട്ടിപ്ലെക്‌സും എഎഎ സിനിമാസ് ആണെന്നതും അല്ലു അര്‍ജ്ജുന്‍ ഉദ്ഘാടനത്തിന് ശേഷം പറഞ്ഞു.

എഎഎ സിനിമാസ് ഇത്രയും ഗംഭീരമായി ഒരുക്കാനായത് സുനില്‍ നാരംഗിന്റെയും കുടുംബത്തിന്റെയും കൂട്ടമായ പരിശ്രമത്താല്‍ തന്നെയാണ്. പ്രേക്ഷകര്‍ക്ക് മികവുറ്റൊരു അനുഭവമായിരിക്കും എഎഎ സിനിമാസ് എന്നും താരം പറഞ്ഞു.

You May Also Like