Connect with us

Hi, what are you looking for?

Film News

പൊട്ടിക്കരഞ്ഞ് പാപ്പു അമൃതയോട് ചോദിച്ച ചോദ്യം

മലയാളികളുടെ പ്രിയ ഗായികയാണ് അമൃത സുരേഷ്. റിയാലിറ്റി ഷോയിലൂടെ കടന്ന് വന്ന് പിന്നണി ഗായികയായ താരമാണ് അമൃത. നടന്‍ ബാലയുമായി വിവാഹം ചെയ്ത താരം പിന്നീട് വിവാഹമോചനം നേടുകയായിരുന്നു. ഇരുവര്‍ക്കും ഒരു മകളുണ്ട് പാപ്പു എന്ന് വിളിക്കുന്ന അവന്തിക. അമൃതയ്ക്കും അനിയത്തി അഭിരാമിക്കുമൊപ്പം സോഷ്യല്‍മീഡിയയില്‍ സജീവമാണ് പാപ്പുവും. ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് അമൃത പങ്ക് വച്ച അവന്തികയുടെ ഒരു വീഡിയോയാണ്.
പാപ്പു വളരെ ദേഷ്യപ്പെട്ട് ഒന്നിനുപുറകെ ഒന്നായി അമ്മയോട് ചോദ്യം ചോദിക്കുന്നതും അമൃത എല്ലാത്തിനും ഉത്തരം നല്‍കുന്നതുമാണ്. വീഡിയോയിലുള്ളത്. റൂമിലെ ഫര്‍ണിച്ചറുകള്‍ ഒന്നൊന്നായി ചൂണ്ടിക്കാട്ടിയാണ് പാപ്പു സംസാരിക്കുന്നത്.

അലമാരയും മറ്റും എന്തുകൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്ന് പാപ്പു ചോദിക്കുമ്പോള്‍ ഓരോന്നും തടികൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത് എന്ന് അമൃത മറുപടിയും നല്‍കുന്നു.എന്നാല്‍ പ്രകൃതിയെ ദ്രോഹിക്കുന്ന ഒന്നും പാപ്പുവിന് വേണ്ടന്നും പ്രകൃതിയല്ലേ മനുഷ്യന് എല്ലാം നല്‍കുന്നത് എന്നും പാപ്പു ചോദിക്കുന്നുണ്ട്. പ്രകൃതിയെയും വന്യജീവജാലങ്ങളെയും നശിപ്പിച്ചു കൊണ്ട് എന്തിനാണ് മനുഷ്യന്‍ മരംമുറിച്ച് ഇങ്ങനെ ഫര്‍ണിച്ചര്‍ നിര്‍മിക്കുന്ന പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നത് എന്നാണ് പാപ്പുവിന്റെ ചോദ്യം.
പ്രധാനമന്ത്രിയോട് ഇക്കാര്യം പറയണം ഇത് നിര്‍ത്തണം എന്നും ആവശ്യം പറയുന്ന പാപ്പു ഒടുവില്‍ കരയുന്നതും വീഡിയോയില്‍ കാണാം.

ക്യാമറക്ക് പിന്നില്‍നിന്ന് അമൃത മകളെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ഇതൊക്കെ കാണുമ്പോള്‍ ഞെട്ടല്‍ അനുഭവപ്പെടുന്നു എങ്കിലും പുതുതലമുറ വളര്‍ന്നു വരുന്ന രീതിയില്‍ സന്തോഷം തോന്നുന്നു എന്ന് അടിക്കുറിപ്പൊടെയാണ് അമൃത ആരാധകര്‍ക്കായി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

 

You May Also Like